റിപ്പര്‍ മോഡലില്‍ കൊലപാതകം നടത്തിയ പ്രതിയെ കോടതി വെറുതെ വിട്ടു. എറണാകുളം തേവര കിണറ്റിങ്കല്‍ വീട്ടില്‍ കുഞ്ഞുമോന്‍ സേവ്യറിനെയാണ് കോടതി വെറുതെ വിട്ടത്. മനസാക്ഷിയെ മരവിപ്പിച്ച ഒന്‍പത് കൊലക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. കേസുകളില്‍ കുറ്റ വിമുക്തനാകപ്പെട്ട സേവ്യര്‍ ഉടന്‍ തന്നെ പുറത്തിറങ്ങും.

വിചാരണകോടതി ഇയാള്‍ എട്ട് കേസുകളില്‍ കുറ്റവിമുക്തനാക്കിയിരുന്നു. സുഹൃത്തായ ഉണ്ണികൃഷ്ണനെ കൊലപ്പെടുത്തിയ കുറ്റത്തിന് ഇയാള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ നല്‍കിയ അപ്പീലില്‍ ശിക്, റദ്ദാക്കി ഇയാളെ വെറിതെ വിടുകയായിരുന്നു. രാത്രി കടത്തിണ്ണകളില്‍ ഉറങ്ങി കിടക്കുന്നവരെ കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയെന്ന കേസാണ് ഇയാള്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇയാള്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ജയിലിലാണ്. സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിനാണ് ഇയാള്‍ ആദ്യം ജയിലിലായത്. ഉണ്ണികൃഷ്ണനെ കൊലപ്പെടുത്തിയ കേസൊഴികെ മറ്റ് എല്ലാ കേസുകളിലും വിചാരണാ കോടതികള്‍ ഇയാളെവെറുതെവിട്ടു. ഇയാള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കാനായി പ്രോസിക്യൂഷന് കഴിഞ്ഞില്ലായെന്ന് വിലയിരുത്തിയാണ് കോടതികള്‍ വിധി പറഞ്ഞത്.ഒരു കൊലപാതകക്കേസില്‍ സേവ്യറിനെ കുറ്റവിമുക്തനാക്കിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക