കൈരളി ന്യൂസ് മാധ്യമ പ്രവര്‍ത്തകന് മാസ്സ് മറുപടി നൽകി യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടം. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസും പോലീസും തമ്മിൽ നടന്ന സംഘർഷത്തിനിടയിൽ മാധ്യമപ്രവർത്തകരോട് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ പ്രതികരിക്കുന്നതിനിടെയാണ് സംഭവം. സംഘർഷത്തിൽ പോലീസുകാർക്ക് പരിക്കേറ്റത് ചൂണ്ടിക്കാട്ടി പ്രകോപനപരമായ ചോദ്യം ചോദിച്ചപ്പോഴാണ് രാഹുൽ കൈരളി റിപ്പോർട്ടർ ചുട്ട മറുപടി കൊടുത്തത്.

നവ കേരള സദസ്സിന് നേരെയുള്ള കരിങ്കൊടി പ്രതിഷേധം നടത്തുന്ന പ്രവർത്തകരെ സംസ്ഥാനം എമ്പാടും പോലീസും , ഡിവൈഎഫ്ഐയും ആസൂത്രിതമായി തല്ലിച്ചതയ്ക്കുന്നതിനെതിരെയാണ് യൂത്ത് കോൺഗ്രസിന് തിരുവനന്തപുരം പ്രതിഷേധം സംഘടിപ്പിച്ചത്. പൊതുവേ രീതിയിൽ പ്രവർത്തകരെ അടിച്ചോടിക്കാൻ ഇറങ്ങിയ പോലീസിനെ തിരിഞ്ഞോടാതെ നേരെ നിന്ന് നേരിടുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് തലസ്ഥാനത്ത് കാണാനായത്. അടിക്ക് തിരിച്ചടി എന്ന ശൈലിയിലായിരുന്നു ഇന്നത്തെ യൂത്ത് കോൺഗ്രസിൻറെ പ്രകടനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പതിവ് ശൈലിയിൽ കോൺഗ്രസിനെയും, യൂത്ത് കോൺഗ്രസിനെയും അധിക്ഷേപിക്കുന്ന ലൈവ് റിപ്പോർട്ടിംഗ് ആണ് കൈരളി ചാനൽ നടത്തിയത്. വനിതാ പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ കടന്നാക്രമണത്തെക്കുറിച്ച് സമരവേദിയിൽ നിന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ പ്രതികരിക്കുമ്പോഴാണ് പോലീസുകാർക്ക് പരിക്കേൽപ്പിച്ചു എന്നത് ചൂണ്ടിക്കാട്ടി കൈരളി റിപ്പോർട്ടർ ചോദ്യം ചോദിച്ചത്. കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സംബന്ധിച്ച് സ്വപ്നതുല്യമായ മറുപടിയാണ് രാഹുൽ മാങ്കുട്ടം ഇതിനു നൽകിയത്. വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക