തിരുവനന്തപുരം: യു.എ.ഇയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. യോഗ്യത ബി.എസ്.സി. നഴ്സിംഗ്. ഉയര്‍ന്ന പ്രായപരിധി 35 വയസ്സ്. ഐ.സി.യു, പോസ്റ്റ് പാര്‍ട്ടം, എന്‍.ഐ.സിയു, മെഡിക്കല്‍ സര്‍ജിക്കല്‍, തിയേറ്റര്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. വനിതകള്‍ക്ക് മുന്‍ഗണന. പ്രമുഖ ആശുപത്രികളില്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. ശമ്ബളം ഏകദേശം 1.3-1.5 ലക്ഷം രൂപ.

അപേക്ഷ http://www.norkaroots.org യില്‍ ആഗസ്റ്റ് 8 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്ബരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) നിന്നും ലഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക