മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസും മുഖ്യമന്ത്രിയുടെ സുരക്ഷാസേനയും ഡിവൈഎഫ്ഐ സായുധ സംഘവും മൃഗീയമായിട്ടാണ് തല്ലിച്ചതയ്ക്കുന്നത്. വികലാംഗരെ പോലും ഇവർ വെറുതെ വിടുന്നില്ല. മനുഷ്യത്വരഹിതമായി ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തുന്ന നിലപാടിനെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരും സിപിഎം ഉന്നതരും പരസ്യമായി ന്യായീകരിക്കുന്നുമുണ്ട്.

എന്നാൽ കോൺഗ്രസ് പ്രവർത്തകരോട് കാട്ടുന്ന വീറും വാശിയും ഒന്നും യുവമോർച്ച പ്രവർത്തകരോട് ഇവർ പുറത്തെടുക്കുന്നില്ല. ഡിവൈഎഫ്ഐ സായുധസംഘം എന്നല്ല പോലീസ് പോലും യുവമോർച്ച പ്രതിഷേധത്തിന് മുന്നിൽ മുട്ടുവിറച്ച് വാഹനത്തിൽ വിട്ടുപോകുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. പത്തനംതിട്ട ജില്ലയിൽ അടൂർ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിലേക്ക് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോകുമ്പോഴാണ് യുവമോർച്ച പ്രവർത്തകർ റോഡിൽനിന്ന് വെല്ലുവിളിച്ച് കരിങ്കൊടി കാണിച്ചത്. യുവമോർച്ച പത്തനംതിട്ട ജില്ലാ അധ്യക്ഷൻ നിതിൻ ശിവയുടെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്തനംതിട്ടയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം, തടയാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ വടി കാട്ടി ഓടിച്ചു #Pathanamthitta #navakeralabus #yuvamorcha #dyfi

Posted by Reporter Live on Sunday, 17 December 2023

വാഹനവ്യൂഹം എത്തുന്നതിനു മുന്നേ തന്നെ ഇവർ വഴിയിൽ നിലയുറപ്പിച്ചിരുന്നു. നിരവധി പോലീസ് വാഹനങ്ങളും, മുഖ്യമന്ത്രിയുടെ പ്രത്യേക സംരക്ഷണ ചുമതലയുള്ള കമാൻഡോ വാഹനങ്ങളും കടന്നു പോകുമ്പോൾ ആരെയും നിന്ന് ഇവർ കരിങ്കൊടി കാട്ടി. പിന്നാലെ എത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിനും ഇവർ കരിങ്കൊടി കാട്ടി. ഈ സമയത്ത് ഡിവൈഎഫ്ഐ സംഘം ഇവരെ തടയാൻ ശ്രമിച്ചെങ്കിലും വടി ഇവർ ഉയർത്തി കാട്ടിയപ്പോൾ പിന്മാറുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കുന്ന മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ള സുരക്ഷാസേനയും വാഹനം വെട്ടിച്ചു പോയതല്ലാതെ ഇവരെ തടയാൻ ശ്രമിച്ചില്ല.

പൊലീസിന്റെയും, ഡിവൈഎഫ്ഐയുടെയും ഇരട്ടത്താപ്പിനെതിരെ വ്യാപക പരിഹാസമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. താടിയുള്ള അപ്പനെ പേടിയുണ്ട് എന്നാണ് സമൂഹമാധ്യമങ്ങൾ പരിഹസിക്കുന്നത്. അതേസമയം വീഡിയോ ഉയർത്തി കാട്ടി യൂത്ത് കോൺഗ്രസ് ഗ്രൂപ്പുകളിലും വ്യാപക പ്രതിഷേധം സ്വന്തം നേതാക്കൾക്കെതിരെ ഉയരുന്നുണ്ട്. യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി കോൺഗ്രസ് നേതാക്കൾ ശബ്ദിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഗവർണർക്ക് മുന്നിൽ മുട്ടുകുത്തിയതിന് പിന്നാലെ യുവമോർച്ചയ്ക്ക് മുന്നിലും മുഖ്യമന്ത്രി മുട്ടുകുത്തി എന്നാണ് ബിജെപി വൃത്തങ്ങൾ ഉയർത്തുന്ന വാദം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക