തന്‍റെ മരണം ആഗ്രഹിക്കുന്ന പലരുമുണ്ടെന്നും അതില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്‍റെ ഭാഗമായുള്ള വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയില്‍ വാഹനത്തിനു മുന്നിലേക്ക് ചാടിവീണവരെ യൂണിഫോമിലുള്ള പോലീസ് തടയുന്നതാണ് ശ്രദ്ധയില്‍പ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

എന്‍റെ കൂടെയുള്ള അംഗരക്ഷകര്‍ എനിക്ക് ഒന്നും സംഭവിക്കരുത് എന്നതിന്‍റെ ഭാഗമായി നില്‍ക്കുന്നവരാണ്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഒരാള്‍ കാമറയുമായി വന്നപ്പോള്‍ അയാളെ തള്ളിമാറ്റുന്നത് ഞാൻ കണ്ടിരുരുന്നെന്നും എന്‍റെ തൊട്ടടുത്താണ് ഗണ്‍മാൻ അനില്‍ അപ്പോഴുണ്ടായിരുന്നത്ത്. അതാണ് കഴുത്തിനു പിടിച്ചു തള്ളലായി നിങ്ങള്‍ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എത്രയോ കാമറക്കാര്‍ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. അപ്പോള്‍ അങ്ങനെ ചെയ്യാറില്ലല്ലോ. വാഹനാപകടം ഉണ്ടായിട്ടും ഇയാള്‍ മരിച്ചുകിട്ടാത്തത് എന്താണെന്ന് ചോദിച്ചവര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ. നിങ്ങളെല്ലാവരും ഞാൻ അപകടപ്പെടണം എന്നു വിചാരിക്കുന്നവര്‍ ആണെന്നല്ലെന്നും അങ്ങനെ ചിന്തിക്കുന്നവരുമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വയം ഒരു വീര കഥാപാത്രമായി ചിത്രീകരിക്കുക എന്നത് മുഖ്യമന്ത്രിയുടെ സ്ഥിരം ശൈലിയാണ്. പ്രസംഗങ്ങളിലും പത്രസമ്മേളനങ്ങളിലും അദ്ദേഹം ഇത് പ്രയോഗിക്കാറുണ്ട്. ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെയുള്ള നടപ്പും എന്ന പ്രസംഗവും, പത്രസമ്മേളനത്തിലെ പ്രത്യേക ആക്ഷൻ പ്രയോഗവും, നിയമസഭയിലെ പഴയ വിജയൻ പുതിയ വിജയൻ പരാമർശവും, കുട്ടികളെ കിഡ്നാപ്പ് ചെയ്യാൻ സാധ്യതയുണ്ട് എന്നറിഞ്ഞിട്ടും താൻ കുലുങ്ങാത്തതും എല്ലാം മുഖ്യമന്ത്രി സ്വയം പുകഴ്ത്തി പറയുന്ന വീര കഥകളാണ്. നവ കേരള സദസ്സ് നാടകം നാറുമ്പോൾ ഇത്തരം ഒരു വീര കഥയിലൂടെ സ്വയം വീരപുരുഷൻ ആകാനുള്ള പിണറായിയുടെ ശ്രമമാണ് താൻ മരിച്ചു കാണാൻ മാധ്യമപ്രവർത്തകർ ഉൾപ്പടെ ആഗ്രഹിക്കുന്നുവെന്ന പ്രയോഗം എന്നേ വിലയിരുത്താൻ കഴിയൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക