‘നാടന്‍ ബ്ലോഗര്‍’ എന്ന യുട്യൂബ് ചാനല്‍ വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീഡിയോ ചെയ്തതിന് അറസ്റ്റിലായ യുട്യൂബറുടെ രസകരമായ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ജയിലിലായ യുട്യൂബറുടെ ജയില്‍ ദിനചര്യകളെക്കുറിച്ചുള്ള വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

കഴിഞ്ഞ നവംബര്‍ 6നാണ് പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി അക്ഷജിനെ(21) എക്‌സൈസ് പിടികൂടുന്നത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ ചിത്രീകരിച്ചു യുട്യൂബ് ചാനല്‍ വഴി പ്രചരിപ്പിക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് അക്ഷജിന്റെ വീട് എക്‌സൈസ് റെയ്ഡ് ചെയ്യുകയായിരുന്നു. വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറ, നോയ്‌സ് റിഡക്ഷന്‍ മൈക്ക്, വീഡിയോ എഡിറ്റ് ചെയ്യുന്നതിനും യൂ ട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതിനും ഉപയോഗിച്ച ലാപ്‌ടോപ്പ് എന്നിവ കസ്റ്റഡിയിലെടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്നുള്ള പരിശോധനയില്‍ അനധികൃതമായി വൈന്‍ നിര്‍മ്മാണത്തിന് തയ്യാറാക്കിയ 20 ലിറ്റര്‍ വാഷും 5 ലിറ്റര്‍ വൈനും കൂടി യുവാവിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ അക്ഷജിനെ കോടതി റിമാന്‍ഡ് ചെയ്തു. പത്തുദിവസത്തെ ജയില്‍വാസത്തിനു ശേഷം പുറത്തിറങ്ങിയ അക്ഷജ് ആദ്യം ചെയ്തത് ജയിലിലെ തന്റെ ജീവിതത്തെക്കുറിച്ചുള്ള വീഡിയോയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക