കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം. ദൈനംദിന ചിലവുകള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുൻകൂര്‍ അനുമതി ഇല്ലാതെ പിൻവലിക്കാവുന്ന തുക ഒരു ലക്ഷമാക്കി കുറച്ചു. നേരത്തെ ഇത് 5 ലക്ഷമായിരുന്നു.

ഈ വര്‍ഷം ഓഗസ്റ്റിലാണ് പിൻവലിക്കല്‍ തുകയുടെ പരിധി അഞ്ച് ലക്ഷമാക്കി കുറച്ചത്.ഒരു ലക്ഷം വരെയുള്ള ബില്ലുകള്‍ക്കുള്ള തുക ഉടൻ അനുവദിക്കും. അതിനു മുകളില്‍ വരുന്ന ബില്ലുകള്‍ക്ക് ടോക്കണ്‍ ഏര്‍പ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ക്ക് ഇലക്‌ട്രോണിക്ക് ടോക്കണ്‍ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ മുൻഗണന അനുസരിച്ചായിരിക്കും ഒരു ലക്ഷത്തിനു മുകളിലുള്ള തുക നല്‍കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക