തിരുവനന്തപുരം : ഇറച്ചിക്കടയില്‍ ചത്ത കോഴികളെ ‍ ഇറക്കുന്നത് തടഞ്ഞ് നാട്ടുകാര്‍. കുളത്തൂര്‍ ജങ്ഷനിലേ ബര്‍ക്കത്ത് എന്ന് പേരുള്ള കടയിലേക്കാണ് ചത്ത കോഴികളെ കൊണ്ടുവന്നത്.

ഇന്ന് രാവിലെ 7.30നായിരുന്നു സംഭവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നെടുമങ്ങാട് ഫാമില്‍ നിന്നാണ് കോഴികളെ എത്തിച്ചത്. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പൊലീസും സംഭവസ്ഥലത്തെത്തി. നഗരസഭ ആരോഗ്യ വിഭാഗം കട പൂട്ടിച്ചു. കോഴികളെ കൊണ്ടുവന്ന ലോറി പിടിച്ചെടുത്ത് തുമ്ബ സ്റ്റേഷനിലേക്ക് മാറ്റി.

ചത്ത കോഴികളെ തിരുവനന്തപുരം നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുന്നു എന്ന പരാതി നേരത്തെ തന്നെ നിലനിന്നിരുന്നു. ജീവനുള്ള കോഴികളേക്കാള്‍ തുച്ഛമായ വിലയ്ക്കാണ് ചത്ത കോഴികളെ ഫാമുകാര്‍ കടക്കാര്‍ക്ക് നല്‍കുക. ജീവനുള്ള കോഴിയെ അറുക്കുന്നതിനോടൊപ്പം ചത്ത കോഴികളെക്കൂടി ചേര്‍ത്ത് വില്‍പ്പന നടത്തുമെന്ന പരാതി വ്യാപകമാണ്. ഇത്തരം പരാതികള്‍ നിലനില്‍ക്കുന്നതിനിടെയാണ് കുളത്തൂരില്‍ ചത്ത കോഴിയെ പിടികൂടിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക