ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 22കാരിക്ക് ദാരുണാന്ത്യം. ചാലക്കുടി മേലൂര്‍ സ്വദേശി ലിയ ജിജി ആണ് മരിച്ചത്. കൊരട്ടി സ്വദേശി ജിബിൻ ജോയിയെ (23) ഗുരുതരമായ പരിക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഇവര്‍ മറ്റൊരു ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ആലുവ പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 3 മണിയോടെ കൊച്ചി മെട്രോ പില്ലര്‍ നമ്ബര്‍ 69ന് സമീപമായിരുന്നു അപകടം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജിബിനെ ആദ്യം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച ശേഷമാണ് വിദഗ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയത്. മരണപ്പെട്ട ലിയ അമ്മ ജോളിക്കും മകള്‍ റോസ് മോള്‍ക്കുമൊപ്പമായിരുന്നു താമസം. മേലൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയായിരുന്നു ലിയ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക