മെഗാസ്റ്റാര്‍ അമിതാഭ് ബച്ചൻ ആതിഥേയത്വം വഹിക്കുന്ന ജനപ്രിയ ഗെയിം ഷോ ആണ് ‘കോൻ ബനേഗാ ക്രോര്‍പതി’. കേരളത്തില്‍ ഏറെ ശ്രദ്ധനേടിയ ‘കോടീശ്വരൻ’, ‘നിങ്ങള്‍ക്കും ആകാം കോടീശ്വരൻ’ തുടങ്ങിയ പരിപാടികളുടെ എല്ലാം പ്രചോദനം ഹിന്ദിയില്‍ സൂപ്പര്‍ ഹിറ്റായ ഈ ഷോ ആയിരുന്നു. മത്സരത്തില്‍ പലരും ‘കോടിപതി’ ആയിട്ടുണ്ടെങ്കിലും, കഴിഞ്ഞ ദിവസം മത്സരത്തില്‍ വിജയിച്ച്‌ കോടിപതിയായ 14 കാരനാണ് ഇപ്പോള്‍ ഏവരെയും അത്ഭുതപ്പെടുത്തുന്നത്.

ഹരിയാനയില്‍ നിന്നുള്ള മയങ്ക് ആണ് മത്സരം വിജയിച്ച്‌ സമ്മാനത്തുകയായ ഒരുകോടി രൂപ നേടിയത്. ഹരിയാനയിലെ മഹേന്ദ്രഗഡ് സ്വദേശിയാണ് മയങ്ക്. ചൊവ്വാഴ്ച പ്രക്ഷേപണം ചെയ്ത എപ്പിസോഡിലാണ് മയങ്ക് അമ്ബരപ്പിക്കുന്ന പ്രകടനം കാഴ്ച വച്ചത്. ഒരു എട്ടാം ക്ലാസുകാരൻ ലൈഫ് ലൈൻ പോലും ഉപയോഗിക്കാതെ 3.2 ലക്ഷം രൂപ വിജയിച്ചപ്പോള്‍ തന്നെ എല്ലാവരും അമ്ബരന്നിരുന്നു. കുട്ടികളെ പങ്കെടുപ്പിക്കുന്ന കെബിസി ജൂനിയേഴ്സ് വീക്കിന്റെ ഭാഗമായിരുന്നു എപ്പിസോഡ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് 12.5 ലക്ഷം രൂപയുടെ ചോദ്യത്തിന് മയങ്ക് തന്റെ ആദ്യ ലൈഫ് ലൈൻ ഉപയോഗിച്ചു. കാണികളെ ഇളക്കിമറിച്ച്‌, ഒരുകോടി രൂപയുടെ മെഗാ ചോദ്യത്തിന് ഉത്തരം പറഞ്ഞപ്പോള്‍ മയങ്കിന്റെ കണ്ണുകള്‍ ആനന്ദാശ്രുവില്‍ കുതിര്‍ന്നിരുന്നു.ഇതോടെ ഒരു കോടി രൂപ നേടുന്ന ആദ്യ ജൂനിയര്‍ മത്സരാര്‍ത്ഥിയെന്ന ബഹുമതിക്കും മയങ്ക് അര്‍ഹനായി.

മത്സരത്തില്‍ വീണ്ടും തുടര്‍ന്ന് ഏഴ് കോടി രൂപയുടെ ചോദ്യത്തിന് ഉത്തരം നല്‍കാൻ ശ്രമിച്ചെങ്കിലും ഒടുവില്‍ ഗെയിമില്‍ നിന്നും പിൻവാങ്ങുകയായിരുന്നു.മായങ്ക് തന്റെ പിതാവിനോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം ഷോയില്‍ നിന്നുള്ള വീഡിയോയും പങ്കിട്ട ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും മയങ്കിനെ അഭിനന്ദിച്ചു. ‘ജീനിയസ്’ എന്നാണ് മുഖ്യമന്ത്രി മയങ്കിനെ വിശേഷിപ്പിച്ചത്.

കെബിസിയില്‍ തന്റെ അറിവ് പ്രദര്‍ശിപ്പിക്കാനും “എല്ലായിടത്തും തന്നെ പ്രചോദിപ്പിച്ച” താരമായ അമിതാഭ് ബച്ചനൊപ്പം ഗെയിം കളിക്കാനും അവസരം ലഭിച്ചത് അങ്ങേയറ്റം ഭാഗ്യമാണെന്ന് മയങ്ക് പറഞ്ഞതായി പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. “ഇത്രയും വലിയ തുക നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയാകുന്നത് എനിക്കും എന്റെ കുടുംബത്തിനും അഭിമാന നിമിഷമാണെന്നും മയങ്ക് കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ ഷോയുടെയും ബച്ചൻ സാറിന്റെയും വലിയ ആരാധകരാണ്! നന്നായി കളിക്കാനും ഒരു കോടി രൂപയുടെ നേട്ടം കൈവരിക്കാനും എന്നെ സഹായിച്ച എന്റെ മാതാപിതാക്കള്‍ക്ക് നന്ദി പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു,” മയങ്ക് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക