മലപ്പുറം: നവകേരള സദസിന്റെ വിളംബര ജാഥയില്‍ പങ്കെടുക്കാത്തതിന് അംഗൻവാടി ജീവനക്കാരോട് വിശദീകരണം ചോദിച്ചതായി പരാതി. മലപ്പുറം പൊന്മള ഗ്രാമപഞ്ചായത്തിലെ അംഗൻവാടി ജീവനക്കാരോടാണ് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ വിശദീകരണം തേടിയത്.ജാഥയില്‍ നി‌ര്‍ബന്ധമായും പങ്കെടുക്കണമെന്ന് അംഗൻവാടി ജീവനക്കാര്‍ക്ക് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.

ജാഥയില്‍ പങ്കെടുക്കാതെ വീട്ടിലേയ്ക്ക് പോയവര്‍ വ്യക്തമായ കാരണം എഴുതി നല്‍കണമെന്നാണ് സൂപ്പര്‍വൈസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജീവനക്കാരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലേക്കാണ് സന്ദേശമെത്തിയത്. നേരത്തെ തൊഴിലുറപ്പു തൊഴിലാളികളെയും പങ്കെടുപ്പിക്കണമെന്നു കർശന നിർദ്ദേശം ഉണ്ടായിരുന്നു. തൊഴിലുറപ്പിൽ ഹാജർ രേഖപ്പെടുത്തിയ ശേഷം നവകേരള സദസ്സ് വിജയിപ്പിക്കാനുള്ള യോഗത്തിൽ പങ്കെടുക്കാനായിരുന്നു നിർദ്ദേശം. ഇത് സംബന്ധിച്ച ഉദ്യോഗസ്ഥയുടെയും തൊഴിലുറപ്പ് മേറ്റിന്റെയും ശബ്ദ സന്ദേശങ്ങളും പുറത്ത് വന്നിരുന്നു. പങ്കെടുക്കാത്തവരോടാണ് വിശദീകരണം ആവശ്യപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടെ, നവകേരള സദസ്സിന്റെ ഭാഗമായി പെരുമ്പടപ്പിൽ നടന്ന വിളംബര ഘോഷയാത്രയിലേക്കു സ്കൂൾ വിദ്യാർഥികളെ നിർബന്ധമായും എത്തിക്കണമെന്ന പഞ്ചായത്തിന്റെ ഉത്തരവിനെതിരെ കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർ സെക്രട്ടറിയെ ഉപരോധിച്ചു. സ്കൂളുകൾക്ക് നൽകിയ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ഭരിക്കുന്ന പെരുമ്പടപ്പ് പഞ്ചായത്തിലെ സെക്രട്ടറി എം.അമ്പിളിയെയാണ് പ്രവർത്തകർ ഓഫിസിനുള്ളിൽ ഉപരോധിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക