ബോളിവുഡിലെ പ്രശസ്തരായ ദമ്ബതിമാരില്‍ ഒരാളാണ് അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും. 2001ലാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും വിവാഹിതരായത്. കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ ട്വിങ്കിളും അക്ഷയും അതിഥികളായി എത്തിയപ്പോള്‍ അക്ഷയ് കാരണം തന്റെ പേരില്‍ വന്നൊരു പോലീസ് കേസിനെ കുറിച്ച്‌ ട്വിങ്കിള്‍ ഖന്ന വെളിപ്പെടുത്തി. തന്റെ പേരില്‍ ഒരു കാലത്ത് ജീൻസ് വിവാദം പ്രചരിച്ചത് എന്തിനായിരുന്നുവെന്നും വൈറല്‍ വീ‍ഡിയോയില്‍ ട്വിങ്കിള്‍ വെളിപ്പെടുത്തുന്നുണ്ട്.

ഒരു സോഷ്യല്‍മീഡിയ പേജിലാണ് താരദമ്ബതികളുടെ പഴയൊരു വീഡിയോ പ്രചരിക്കുന്നത്. അക്ഷയ് കുമാര്‍ ധരിച്ച ജീൻസിന്റെ ബട്ടണ്‍ പൊതുസ്ഥലത്ത് അഴിച്ചതിന്റെ പേരിലാണ് ഭാര്യ ട്വിങ്കിളിന് അറസ്റ്റ് വാറന്റ് വന്നത്. അഞ്ഞൂറ് രൂപ ജാമ്യത്തുക കെട്ടി വെച്ചാണ് കേസില്‍ നിന്നും ട്വിങ്കിള്‍ ഊരി വന്നത്. 2009ല്‍ ലാക്‌മെ ഫാഷൻ ഷോയ്‌ക്കിടെയാണ് വിവാദമുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അക്ഷയ് കുമാര്‍ റാംപില്‍ നടക്കുമ്ബോള്‍ ഭാര്യ ട്വിങ്കിള്‍ ഖന്ന സദസിന്റെ ഭാഗമായിരുന്നു. ഷോയ്ക്കിടെ നടൻ റാംപില്‍ നിന്ന് ഇറങ്ങി ഭാര്യയുടെ മുന്നില്‍ വന്ന് നിന്നു. ഇതൊന്നും നേരത്തെ പ്ലാൻ ചെയ്തിട്ടില്ലാത്തതിനാല്‍ ട്വിങ്കിള്‍ ഇത് കണ്ട് അമ്ബരന്നു. അക്ഷയ് ട്വിങ്കിളിനോട് തന്റെ ജീൻസിന്റെ ബട്ടണ്‍ അഴിക്കാൻ ആവശ്യപ്പെട്ടു.ആദ്യം ഒരു അല്‍പ്പം മടിച്ചുവെങ്കിലും പിന്നീട് ട്വിങ്കിള്‍ ബട്ടണ്‍ അഴിച്ച്‌ കൊടുത്തു. ഇതെല്ലാം സ്‌ക്രിപ്റ്റിന്റെ ഭാഗമാണെന്ന് അക്ഷയ് ട്വിങ്കിളിനോട് പറയുകയും ചെയ്തു.

സംഭവം ഇന്റര്‍നെറ്റ് സെൻസേഷനായി മാറുകയും മാധ്യമങ്ങളില്‍ നിറയുകയും ചെയ്തു. സംഭവം വിവാദമായതോടെ പോലീസ് കേസെടുത്തു. ട്വിങ്കിളിനെ അറസ്റ്റ് ചെയ്യണമെന്ന് വാറന്റ് വരുന്ന അവസ്ഥയായി.സംഭവത്തെ കുറിച്ച്‌ ട്വിങ്കിള്‍ പറയുന്നത് ഇങ്ങനെ… ‘വീഡിയോ വൈറലായപ്പോള്‍ കേസായി. അപ്പോള്‍ അഡ്വക്കേറ്റ് ഉപദേശിച്ചു ആരെങ്കിലും ഒരാള്‍ കേസ് ഏറ്റ് ജാമ്യത്തില്‍ ഊരി വരുന്നതാണ് നല്ലതെന്ന്. അങ്ങനെയാണ് സംഭവം ഞാൻ എന്റെ തെറ്റായി സമ്മതിച്ചത്.’

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക