കോഴിക്കോട്: നഗരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി പൊലീസ്. നവകേരള സദസ്സിനായി കോഴിക്കോടെത്തിയ മുഖ്യമന്ത്രിക്കു നേരെ ജില്ലയില്‍ വിവിധയിടങ്ങളില്‍ കരിങ്കൊടി പ്രതിഷേധം ഉയര്‍ന്നതോടെയാണ് നടപടി. കൊടുവള്ളിയിലെ പാര്‍ട്ടി പ്രവര്‍ത്തകരെയാണ് പൊലീസെത്തി പിടികൂടി കരുതല്‍ തടങ്കലിലാക്കിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ചവരാണ് അറസ്റ്റിലായത്.

കൊടുവള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.കെ ജലീല്‍, പ്രവാസി കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീന്‍ എന്നിവരാണ് ഇപ്പോള്‍ കസ്റ്റഡിയിലായത്. ബലം പ്രയോഗിച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. നേരത്തേ പ്രതിഷേധിക്കാനിറങ്ങിയ ഒട്ടേറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ജുന്‍ കട്ടയാട്ട് അടക്കമുള്ളവരാണ് അറസ്റ്റിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം നവകേരള സദസിന്റെ മൂന്നാം ദിവസമായ ഇന്ന് കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാംസ്‌കാരിക പരിപാടികള്‍ ഒഴിവാക്കി. ഓമശ്ശേരി അമ്പലക്കണ്ടി സ്‌നേഹതീരം കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രഭാതയോഗം ചേര്‍ന്നെങ്കിലും യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഉണ്ടായില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക