ചാണക്യന്‍ ഒരു മികച്ച പണ്ഡിതനും കഴിവുള്ള അധ്യാപകനുമായിരുന്നു. വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവ് കൂടാതെ, പ്രായോഗിക ജീവിതത്തിലെ നല്ലതും ചീത്തയുമായ സാഹചര്യങ്ങളെക്കുറിച്ചുള്ള അനുഭവവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. തന്റെ ഗഹനമായ അറിവും ജീവിതാനുഭവവും ജനങ്ങളുടെ ക്ഷേമത്തിനായി അദ്ദേഹം ഉപയോഗിച്ചു. അദ്ദേഹത്തിന്റെ നയങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും വളരെ അടുത്ത് സ്പര്‍ശിക്കുന്നു. അതുകൊണ്ടാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചാണക്യന്റെ നയങ്ങള്‍ ഇന്നും പ്രസക്തമായി നിലനില്‍ക്കുന്നത്. ചാണക്യനീതിയിലെ പല മന്ത്രങ്ങളും ജീവിതവിജയത്തിന് ഉപയോഗപ്രദമാണ്.

ചാണക്യനീതിയില്‍ ഭാര്യാഭര്‍തൃ ബന്ധത്തെപ്പറ്റി നിരവധി കാര്യങ്ങള്‍ പറയുന്നുണ്ട്. ഏറ്റവും കുഴപ്പം ബന്ധമാണ് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധമെന്ന് അദ്ദേഹം പറയുന്നു. ഭാര്യയെ എങ്ങനെ സന്തോഷിപ്പിക്കാമെന്ന് പല ഭര്‍ത്താക്കന്‍മാരും ചിന്തിക്കുന്നു. എന്നാല്‍ ഇനി വിഷമിക്കേണ്ട കാര്യമില്ല. ഭാര്യയെ സന്തോഷിപ്പിക്കാന്‍ ചാണക്യന്‍ ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങള്‍ കൃത്യമായി പാലിച്ചാല്‍, നിങ്ങള്‍ തീര്‍ച്ചയായും ലോകത്തിലെ ഏറ്റവും സന്തുഷ്ടനായ ഭര്‍ത്താവായിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭാര്യയെ സന്തോഷിപ്പിക്കാന്‍ കഴിയുന്ന പുരുഷന് സന്തോഷകരമായ ജീവിതം നയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു. ദാമ്ബത്യ ജീവിതത്തില്‍ ഈ കാര്യങ്ങള്‍ പിന്തുടരുകയാണെങ്കില്‍, നിങ്ങളുടെ ദാമ്ബത്യ ജീവിതം സന്തോഷം കൊണ്ട് നിറയുക മാത്രമല്ല, ബന്ധം ശക്തമായി നിലനില്‍ക്കുകയും ചെയ്യും. ചാണക്യനീതി പ്രകാരം, ഭാര്യയെ സന്തോഷിപ്പിക്കാനായി ഭര്‍ത്താവ് ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ.

ഇഷ്ടങ്ങള്‍ അടിച്ചേല്‍പിക്കാതിരിക്കുക: നിങ്ങളുടെ പങ്കാളിയുടെ മേല്‍ നിങ്ങളുടെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം, അവരുടെ ഇഷ്ടം പോലെ അവരെ ജീവിക്കാന്‍ അനുവദിക്കുക. പല പുരുഷന്മാര്‍ക്കും തങ്ങളുടെ ഭാര്യമാരുടെ മേല്‍ തങ്ങളുടെ അവകാശങ്ങള്‍ ഉറപ്പിക്കുന്ന ശീലമുണ്ട്. അവര്‍ എടുത്ത തീരുമാനങ്ങളെ ഭാര്യമാര്‍ പിന്തുണയ്ക്കണമെന്ന വാശി പല ഭര്‍ത്താക്കന്‍മാര്‍ക്കുമുണ്ട്. എന്നാല്‍ സ്ത്രീകള്‍ ഇത്തരം അടിച്ചേല്‍പിക്കലുകള്‍ ഇടപെടുന്നില്ല. അതിനാല്‍, ഭാര്യയെ സന്തോഷിപ്പിക്കാനായി അവരുടെ ഇഷ്ടങ്ങള്‍ക്കും നിങ്ങള്‍ വില കല്‍പിക്കുക. അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതിരിക്കുക.

ബഹുമാനം നല്‍കുക: ചാണക്യനീതി പ്രകാരം ഏത് ബന്ധത്തിലും ബഹുമാനം വളരെ പ്രധാനമാണ്. ഒരു നല്ല ബന്ധം ബഹുമാനത്തിലും സ്‌നേഹത്തിലും വേരൂന്നിയതായിരിക്കണം. ഭാര്യയെ ബഹുമാനിക്കുന്ന ഭര്‍ത്താവ് അല്ലെങ്കില്‍ സ്ത്രീകളെ ബഹുമാനിക്കുന്ന പുരുഷന്‍, സ്ത്രീകള്‍ അത്തരം പുരുഷനുമാരോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു. അതിനാല്‍ ദാമ്ബത്യ ജീവിതം സുദൃഢമായി നിലനിര്‍ത്താനായി ഭാര്യയും ഭര്‍ത്താവും പരസ്പരം ബഹുമാനിക്കണം. കാരണം ഓരോ വ്യക്തിയും ബഹുമാനവും അന്തസ്സും ഇഷ്ടപ്പെടുന്നു. അത് കെടുത്തുന്ന ഒന്നുംതന്നെ ആരും ഇഷ്ടപ്പെടുന്നില്ല, അതുകൊണ്ട് ഒരിക്കലും നിങ്ങളുടെ ഇണയെ ആരുടെ മുന്നിലും അപമാനിക്കരുത്. ഇത് നിങ്ങളുടെ ബന്ധത്തെ വളരെ മോശമായി ബാധിക്കും.

വിശ്വാസം: എല്ലാ ബന്ധങ്ങളിലും വിശ്വാസം വളരെ പ്രധാനമാണ്. ദാമ്ബത്യ ജീവിതത്തില്‍ സ്‌നേഹം നിലനിര്‍ത്താന്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം വിശ്വസിച്ച്‌ ജീവിക്കണം. ദാമ്ബത്യ ജീവിതത്തില്‍ വിശ്വാസ്യത വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. കാരണം വിശ്വാസമില്ലാതെ ഒരു ദാമ്ബത്യജീവിതവും സന്തോഷകരമായി മുന്നോട്ട് പോകില്ല. അതിനാല്‍ വൈവാഹിക വ്യവസ്ഥിതി സുദൃഢമായി നിലനിര്‍ത്താന്‍ വിശ്വാസം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ചാണക്യന്‍ പറയുന്നു. വിശ്വാസത്തില്‍ ചെറിയ വിള്ളലുണ്ടായാല്‍ പോലും, ബന്ധം തകരും. അതിനാല്‍ എല്ലാ സാഹചര്യങ്ങളിലും ഭാര്യയും ഭര്‍ത്താവും പരസ്പരം വിശ്വാസം നിലനിര്‍ത്തണം.

സുരക്ഷിതത്വം നല്‍കുക: ചാണക്യനീതി അനുസരിച്ച്‌, സ്ത്രീകള്‍ സുരക്ഷിതരാണെന്ന് തോന്നുന്ന പുരുഷന്മാരോടൊപ്പം കഴിയാനാണ് ഇഷ്ടപ്പെടുന്നത്. ഭാര്യയെ സംരക്ഷിക്കാന്‍ കഴിയാത്ത ഭര്‍ത്താവിന് പങ്കാളിയുമായി ഒരു ദീര്‍ഘകാല ബന്ധം പുലര്‍ത്താന്‍ കഴിയില്ല. ഭാര്യയുടെ സംതൃപ്തിക്ക് വേണ്ടി അവള്‍ സുരക്ഷിതയാണ് എന്ന തോന്നല്‍ ഭര്‍ത്താവ് വളര്‍ത്തിയെടുക്കേണ്ടത് വളരെ പ്രധാനമാണ്.

അഹങ്കരിക്കരുത്: അഹങ്കാരിയായ ഒരു ഭര്‍ത്താവിന് തന്റെ പങ്കാളിയോടൊപ്പം ദീര്‍ഘകാലം നിലനില്‍ക്കാനാവില്ല. ഏതൊരു ബന്ധത്തിലും അഹന്തയേക്കാള്‍ പ്രധാനം സ്‌നേഹവും കരുതലും വാത്സല്യവുമാണ്. പങ്കാളികളില്‍ ആര്‍ക്കെങ്കിലും ഈഗോ ഉണ്ടെങ്കില്‍ അത് നിങ്ങള്‍ ഒരുമിച്ചുള്ള ജീവിതത്തില്‍ വിള്ളലുണ്ടാക്കും. അഹങ്കാരിയായ ഭര്‍ത്താവിനെ ഒരു ഭാര്യയും ഇഷ്ടപ്പെടുന്നില്ല. തന്റെ ബന്ധം കൂടുതല്‍ കാലം നിലനില്‍ക്കണമെന്നും ഭാര്യ സന്തോഷവാനായിരിക്കണമെന്നും ആഗ്രഹിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ തീര്‍ച്ചയായും അവരുടെ ഈഗോ മാറ്റിവെക്കണം.

ശാന്തമായ മനസ്സ്: എത്ര വലിയ പ്രശ്നമായാല്‍ പോലും അതെല്ലാം സമാധാനത്തിലൂടെ പരിഹരിക്കാമെന്ന് ചാണക്യന്‍ പറയുന്നു. കാരണം മനസ്സ് ശാന്തമാകുമ്ബോള്‍ നല്ലതും ചീത്തയും വേര്‍തിരിച്ചറിയുന്നത് വളരെ എളുപ്പമാകും. എന്നാല്‍ കോപാകുലനായ വ്യക്തി മറ്റുള്ളവര്‍ക്കും ദോഷം ചെയ്യുന്നു. സന്തോഷകരമായ ദാമ്ബത്യ ജീവിതത്തിന് മാനസിക സമാധാനം വളരെ പ്രധാനമാണ്. എങ്കില്‍ മാത്രമേ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഐക്യം ഉണ്ടാകൂ.

ഒരുമിച്ച്‌ പ്രശ്‌നങ്ങള്‍: നേരിടുകഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും.അത്തരം സമയങ്ങളില്‍ ജീവിതപങ്കാളി നിങ്ങളോടൊപ്പമുണ്ടെങ്കില്‍ പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ എളുപ്പത്തില്‍ നിങ്ങള്‍ക്ക് സാധിക്കും. ജീവിതത്തിലെ പ്രശ്നങ്ങളെ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച്‌ നേരിടണമെന്ന് ചാണക്യന്‍ പറയുന്നു. ഇതിലൂടെ നിങ്ങളുടെ ബന്ധം എല്ലാ സാഹചര്യങ്ങളിലും ശക്തമായി നിലനില്‍ക്കുകയും ചെയ്യുന്നു.

Siurce: boldsky.com

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക