മുസ്ലിം ലീഗ് യുഡിഎഫ് വിട്ടേക്കുമെന്ന പ്രചരണങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ .ലീഗ് ഒരിഞ്ചുപോലും മാറി നടക്കില്ല. മുന്നണിയെ ശക്തിപ്പെടുത്തും. മുന്നണി മാറാൻ ഏതെങ്കിലും ബാങ്ക് വഴി പോകേണ്ടതില്ല. മുന്നണി മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കില്‍ അത് കളഞ്ഞേക്കുക.
മുസ്ലിം ലീഗ് വയനാട് ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച തളിര് പഠന ക്യാമ്ബിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ വേദിയിലിരുത്തിയായിരുന്നു തങ്ങളുടെ പ്രസ്താവന. മുന്നണിയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗ് വിശ്വാസതയുടെ കാര്യത്തില്‍ വഞ്ചന കാണിക്കില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
പാര്‍ട്ടികള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാം. അത് മുന്നണി ബന്ധത്തെ ബാധിക്കില്ല .വര്‍ഷങ്ങളായി തുടരുന്ന കോണ്‍ഗ്രസ്-ലീഗ് ബന്ധം കൂടുതല്‍ കെട്ടുറപ്പോടെ സ്വാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ മുന്നോട്ടു കൊണ്ടുപോകും. യുഡിഎഫിന്‍റെ നെടുംതൂണായി മുന്നില്‍ തന്നെ ലീഗുണ്ടാകും. മോശം പെര്‍ഫോമെൻസുള്ള സംസ്ഥാന സര്‍ക്കാരിനെ മാറ്റാൻ ലീഗ് മുന്നിലുണ്ടാകും. മുന്നണി മാറ്റം ഉണ്ടാകില്ലെന്നു സാദിഖ് തങ്ങള്‍ പ്രസംഗിച്ച അതെ വേദിയില്‍ തന്നെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.