വിവാഹദിനം എന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ്. എത്രയും ആഘോഷമായി വിവാഹ ദിവസം കൊണ്ടാടാന്‍ ആഗ്രഹിയ്ക്കുന്നവരാണ് വധൂ-വരന്മാര്‍. ആഘോഷം കളറാക്കുന്നതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാനുള്ള കണ്ടന്റുകളും വധൂ-വരന്മാര്‍ കണ്ടെത്താറുണ്ട്.

വിവാഹ ഫോട്ടോഷൂട്ടുകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. വിവാഹ വീഡിയോകള്‍ വൈറലാകാനായി എന്തൊക്ക ചെയ്യാമെന്നാണ് പല യുവാക്കളുടേയും ചിന്ത. ഇതിനായി പല മാര്‍ഗങ്ങളും യുവാക്കള്‍ ട്രൈ ചെയ്യാറുണ്ട്. എന്നാല്‍, ഇതില്‍ പലതും വലിയ അപകടങ്ങള്‍ക്കും കാരണമാകാറുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അത്തരത്തില്‍ ഒരു സംഭവമാണ് മഹാരാഷ്ട്രയിലുണ്ടായിരിക്കുന്നത്. വിവാഹ വീഡിയോയ്ക്ക് വേണ്ടി സ്പാര്‍ക്കിള്‍ ഗണ്‍ പൊട്ടിച്ചതായിരുന്നു നവ ദമ്ബതികള്‍. എന്നാല്‍, തോക്കില്‍ നിന്നും തീപാറി വധുവിന്റെ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. വധു ഗണ്ണിന്റെ ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ തോക്കിന്റെ പുറകിലൂടെയാണ് തീ പുറത്തേക്ക് വന്നത്. ഇത് യുവതിയുടെ മുഖത്തേല്‍ക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക