പൊതുമേഖല സ്ഥാപനങ്ങളാണ് കെഎസ്ഇബിയും, വാട്ടർ അതോറിറ്റിയും എല്ലാം. പൊതുമേഖലാ സ്ഥാപനം എന്ന് പറയുമ്പോൾ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് രൂപീകരിക്കപ്പെട്ട സ്ഥാപനങ്ങൾ. കേരളത്തിൽ വൈദ്യുതി വിതരണത്തിന് കെഎസ്ഇബിക്ക് കുത്തക അവകാശമുണ്ട്. പൊതുമേഖല സ്ഥാപനമാണെങ്കിൽ സ്വകാര്യ മേഖലയിലേക്കാൾ നിരക്കാണ് ഇവർ സേവനങ്ങൾക്ക് ഈടാക്കുന്നത്. എന്നാൽ സേവനങ്ങൾ കൃത്യമായി ലഭിക്കാറുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് ഉത്തരവും.

കാറ്റടിച്ചാലും, മഴപെയ്താലും, കാറു കണ്ടാലും കരണ്ട് പോക്ക് പതിവായ നിരവധി സ്ഥലങ്ങൾ കേരളത്തിലുണ്ട്. കെഎസ്ഇബിയിലേക്ക് വിളിച്ചാൽ പരിഹാരം ആകാറില്ല എന്ന് മാത്രമല്ല ധാർഷ്ട്യം നിറഞ്ഞ മറുപടിയാണ് പലപ്പോഴും ലഭിക്കുന്നത്. ഓഫീസിൽ പോയി രണ്ടും ചീത്ത പറയാമെന്നോ സമരം ചെയ്യാമെന്നു വിചാരിച്ചാൽ കേസും പൊല്ലാപ്പുമെല്ലാം ആകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ ഓരോ മലയാളിയും കണ്ടിരിക്കേണ്ട രീതിയിൽ വളരെ വ്യത്യസ്തമായ ഒരു പ്രതിഷേധം കെഎസ്ഇബി ക്കെതിരെ ഈ കഴിഞ്ഞ ദിവസം നടന്നു. എന്നാൽ ഓരോ മലയാളിയും കണ്ടിരിക്കേണ്ട രീതിയിൽ വളരെ വ്യത്യസ്തമായ ഒരു പ്രതിഷേധം കെഎസ്ഇബി ക്കെതിരെ ഈ കഴിഞ്ഞ ദിവസം നടന്നു. കൊല്ലം ജില്ലയിലെ പട്ടാഴിയിലാണ് വ്യത്യസ്തമായ മാർഗ്ഗം അവലംബിച്ച് ഒരു ജനപ്രതിനിധി കെഎസ്ഇബിയോട് പ്രതിഷേധിച്ചത്. തലവൂർ ഗ്രാമപഞ്ചായത്തിലെ മെമ്പറായ രഞ്ജിത്താണ് വൈദ്യുതി ബിൽ അടയ്ക്കേണ്ട അവസാന ദിവസം പതിനായിരം രൂപയുടെ നാണയത്തുട്ടുകളുമായി കെഎസ്ഇബി ഓഫീസിൽ എത്തിയത്. മൂന്ന് നാലോ ആളുകളുടെ ബിൽ തുക സമാഹരിച്ച് അതിനുള്ള ചില്ലറ ഒരു ചെറിയ ചാക്കിൽ ആക്കിയാണ് രഞ്ജിത്ത് ഓഫീസിൽ എത്തിയത്. ശേഷം സംഭവിച്ചത് എന്താണെന്ന് അറിയാൻ വീഡിയോ കാണുക.

ഒരു ദിവസം കറണ്ട് പോകുന്നത് ഇരുപത് തവണ. കെഎസ്ഇബിക്ക് ഈ ചേട്ടൻ കൊടുത്ത പണി എങ്ങനുണ്ട്. നാണയം എണ്ണി എണ്ണി ജീവനക്കാർ.

Posted by GCN NEWS on Monday, 13 November 2023

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക