റോബോട്ടിന് മുന്നില്‍പ്പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം. റോബോട്ട് കമ്ബനിയിലെ ജോലിക്കാരനായ 40കാരനെയാണ് റോബോട്ട് ഞെരിച്ച്‌ കൊലപ്പെടുത്തിയത്. ദക്ഷിണ കൊറിയയിലാണ് സംഭവം. ജിയോംഗ്സാംഗ് പ്രവിശ്യയില്‍ പച്ചക്കറികളെ വേര്‍തിരിച്ച്‌ പാക്ക് ചെയ്യുന്ന റോബോട്ടുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും തകരാറുകള്‍ പരിഹരിക്കാനുമായി എത്തിയ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്.ബെല്‍ പെപ്പറുകള്‍ അടുക്കിയ ബോക്സുകള്‍ ഉയര്‍ത്തി പലകകളില്‍ വച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം.

യന്ത്രങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനിടയിലാണ് പച്ചക്കറിയാണെന്ന് തെറ്റിദ്ധരിച്ച്‌ റോബോട്ട് ജോലിക്കാരനെ ഉയര്‍ത്തിയെടുത്ത് ഞെരിച്ച്‌ കൊന്നത്. രണ്ട് ദിവസം മുമ്ബ് റോബോട്ടിന്റെ സെൻസറിന് തകരാറുണ്ടെന്ന് പരാതി ലഭിച്ചിരുന്നു, അത് പരിശോധിക്കാനെത്തിയതായിരുന്നു ഇയാള്‍. ഉടൻ തന്നെ റോബോട്ടില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തിന് പിന്നാലെ റോബോട്ടിന്റെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുരക്ഷിതമായ രീതി വേണമെന്ന് റോബോട്ട് കമ്ബനിയോട് പച്ചക്കറി വ്യാപാര സ്ഥാപനം ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ റോബോട്ടിന് മുന്നില്‍പ്പെട്ട 50കാരൻ ഗുരുതര പരിക്കേറ്റ് കൊല്ലപ്പെട്ടിരുന്നു. ഓട്ടോമൊബൈല്‍ പാര്‍ട്‌സ് നിര്‍മാണശാലയിരുന്നു ഈ അപകടം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക