ആലപ്പുഴ: സ്കൂളിൽ നിന്ന് മടങ്ങിയ പെൺകുട്ടിയെ കടന്നു പിടിച്ച അറുപതുകാരൻ പിടിയിൽ. ചെന്നിത്തല വലിയകുളങ്ങര പദ്മാലയം വീട്ടിൽ സുകുമാരനെ (61) ആണ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്തത്. സ്കൂളിൽ പോയ ശേഷം തിരികെ വീട്ടിലേക്ക് പോയ പെൺകുട്ടിയെ സൈക്കിൾ തടഞ്ഞു നിർത്തിയ ശേഷം പ്രതി കടന്നു പിടിക്കുകയായിരുന്നു.

വീട്ടിലെത്തിയ പെൺകുട്ടി വിവരം മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് വീട്ടുകാർ മാന്നാർ പൊലീസിൽ പരാതി നൽകിയതോടെയാണ് സുകുമാരൻ അറസ്റ്റിലാവുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാന്നാർ പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എസ് ഐ മാരായ അഭിരാം സി എസ്, ബിജുക്കുട്ടൻ, എ എസ് ഐ ഷമീർ, സിവിൽ പോലിസ് ഓഫീസർമാരായ ദിനീഷ് ബാബു, സാജിദ്, ഫിർദൗസ്, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക