ഉദ്ഘാടന പരിപാടിയില്‍ പത്തില്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്തതിനാല്‍ പ്രകോപിതനായി വേദി വിട്ട് എം എം മണി എംഎല്‍എ. കരുണാപുരം ഗ്രാമപഞ്ചായത്തിലെ പണികഴിപ്പിച്ച ഓപ്പണ്‍ സ്റ്റേജിന്റെ ഉദ്ഘാടനവും കേരളോത്സവത്തിന്റെ സമാപന സമ്മേളനവും നടക്കുന്ന വേദിയിലായിരുന്നു സംഭവം.

മണിയുടെ നാവ് നേരെയാകുവാൻ പ്രാര്‍ത്ഥന യജ്ഞം സംഘടിപ്പിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് മിനി പ്രിൻസാണ് ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ്. അതേസമയം എം എം മണി പറഞ്ഞതുകൊണ്ട് ചടങ്ങ് നേരത്തെ നടത്തിയതാണ് ആളുകള്‍ കുറയാന്‍ കാരണമായി സംഘാടകര്‍ ചൂണ്ടിക്കാട്ടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആറ് മണിക്ക് തീരുമാനിച്ച പരിപാടി അഞ്ചേകാലിന് തുടങ്ങേണ്ടിവന്നാല്‍ ആളുണ്ടാകുമോയെന്നും പ്രഞ്ചായത്ത് പ്രസിഡന്‍റ് മിനി പ്രിന്‍സ് ചോദിച്ചു.മണിയുടെ നാവ് നേരെയാകുവാൻ മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ താൻ പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിച്ചിതിലുള്ള ചൊരുക്ക് ആശാൻ ഇവിടെ തീര്‍ത്തതാണെന്നും മിനി പ്രിന്‍സ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക