ഇസ്രായേൽ പാലസ്തീൻ യുദ്ധത്തെ കുറിച്ചുള്ള വാർത്തകൾ കേരളത്തിലെ ദൃശ്യ മാധ്യമങ്ങളിലും നിറഞ്ഞ നിൽക്കുകയാണ്. പ്രൈം ടൈമിൽ ഭൂരിപക്ഷം മുഖ്യധാരാ മാധ്യമങ്ങളും ഈ വിഷയങ്ങളെക്കുറിച്ച് ചർച്ചകളും സംഘടിപ്പിക്കാറുണ്ട്. ബിജെപി ഒഴികെ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ എല്ലാം പലസ്തീൻ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനെ രൂക്ഷമായി വിമർശിക്കുന്ന, ഇസ്രായേലിൽ ജോലിചെയ്യുന്ന ഒരു മലയാളി യുവാവിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഹമ്മാസിനെ ഒരു തീവ്രവാദ സംഘടന എന്ന് വിശേഷിപ്പിക്കുന്നതിന് പോലും എതിർക്കുന്ന നിരവധി രാഷ്ട്രീയ നേതാക്കൾ കേരളത്തിലുണ്ട്. ഇസ്രായേലിലേക്ക് കടന്നു കയറ്റം നടത്തി കൂട്ടക്കൊല നടത്തിയതും റോക്കറ്റുകൾ വർഷിച്ച് വൻ നാശനഷ്ടം ഉണ്ടാക്കിയ ആക്രമണത്തിന് തുടക്കം കുറിച്ചതും ഹമാസാണ് എന്ന യാഥാർത്ഥ്യം പോലും മറച്ചുവെച്ച് ഹമാസിനെ ന്യായീകരിക്കുന്നവരും കുറവല്ല. ഈ സാഹചര്യങ്ങൾ ഇസ്രയേലിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് വലിയ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. ഈ പ്രതിഷേധത്തിൽനിന്നുള്ള വികാരപ്രകടനമാണ് യുവാവിൽ നിന്ന് പൊട്ടി പുറപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിന്റെ അനുകാലിക രാഷ്ട്രീയ പൊള്ളത്തരങ്ങളെയും ഇയാൾ തന്റെ വീഡിയോയിൽ പൊളിച്ചടുക്കുന്നുണ്ട്. കരുവന്നൂർ ബാങ്ക് ഉൾപ്പെടെയുള്ള വിഷയങ്ങളും, രാഷ്ട്രീയ നേതാക്കളും മതമേലധ്യക്ഷൻ ആരും വിദേശ മലയാളികളിൽ നിന്നും നടത്തുന്ന പിരിവിന്റെ കണക്കുകളും സഹിതം ഇയാൾ ചർച്ചയിൽ ഉയർത്തുന്നുണ്ട്. തങ്ങൾ വിദേശത്ത് ജോലി ചെയ്യുന്നതുമൂലം കേരളത്തിലേക്ക് എത്തുന്ന വിദേശ നാണ്യത്തിന്റെ കണക്കുകളും ഇയാൾ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേലിൽ കിടന്നു മരിക്കേണ്ടി വന്നാലും കേരളത്തിലേക്ക് തിരികെ വരില്ല എന്നാണ് ഇയാൾ പറയുന്നത്. വീഡിയോ ചുവടെ കാണാം.

യുദ്ധഭൂമിൽ കിടന്ന് മരിച്ചാലും കേരളത്തിലേക്ക് ഇല്ല ; ഇസ്രായേലിൽ നിന്നും മലയാളിയായ ജിബി 🫵🏼🫵🏼

Posted by Sajith Niranam on Saturday, 14 October 2023

അഭ്യസ്തവിദ്യരായവർക്ക് കേരളത്തിൽ ലഭിക്കുന്ന തുച്ഛമായ ശമ്പളത്തിന് കണക്കുകളും ഇയാൾ സൂചിപ്പിക്കുന്നുണ്ട്. നഴ്സുമാർക്ക് കേരളത്തിൽ പതിനായിരം കുണുവ അല്ലേ കൊടുക്കുന്നത് എന്നും ഇയാൾ രോക്ഷാനായി ചോദിക്കുന്നുണ്ട്. ഇസ്രായേൽ എന്ന രാജ്യം പൗരന്മാരുടെ സുരക്ഷിതത്തിനു വേണ്ടി ചെലവാക്കുന്നത് ഓരോ വ്യക്തിക്കും ഒന്നരക്കോടി എന്ന് കണക്കിലാണ് എന്നും ഇദ്ദേഹം പറയുന്നു. സമകാലിക കേരളത്തിൻറെ യാഥാർത്ഥ്യങ്ങളെ തുറന്നുകാട്ടുന്ന ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വലിയ രീതിയിൽ പ്രചരണം നേടുന്നുണ്ട്. റിപ്പോർട്ടർ ടിവിയുടെ ചാനൽ ചർച്ചയിലാണ് യുവാവ് പ്രതികരണം നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക