പാലക്കാട്: കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പാരലൽ കോളേജ് ഉടമ അറസ്റ്റിൽ. പോക്‌സോ കേസിലാണ് പാരലൽ കോളേജ് ഉടമയുംആനക്കര പോട്ടൂർ സ്വദേശിയുമായ അലിയെ അറസ്റ്റ് ചെയ്തത്.

കുമരനല്ലൂരിലെ പാരലൽ കോളേജ് ഉടമയാണ് അറസ്റ്റിലായത്. രണ്ടു വിദ്യാർത്ഥിനികൾ നൽകിയ വ്യത്യസ്ത പരാതികളിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഉപദ്രവത്തിനു ഇരയായ കുട്ടികൾ വാർഡ് കൗൺസിലറെ വിവരം അറിയിക്കുകയും സ്‌കൂൾ പ്രിൻസിപ്പൽ വഴി പോലീസിൽ പരാതി നൽകുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക