വീട്ടില്‍ വിശ്രമത്തിനായി നല്ലൊരു പങ്കും ചെലവിടുന്നത്‌ കിടക്കയിലാണ്. അങ്ങനെയുള്ള കിടക്കയുടെ ശുചിത്വത്തിനു നമ്മള്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് ആലോചിക്കാറുണ്ടോ ? ലൈംഗികബന്ധത്തിനു ശേഷം ബെഡ് ഷീറ്റ് കഴുകേണ്ടതുണ്ടോ ?

ദിവസവും ഇത് ചെയ്യാന്‍ മിക്കവര്‍ക്കും മടിയാണ്. സ്ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാര്‍ക്ക് കിടക്കവിരി അടിക്കടി മാറ്റാന്‍ വലിയ മടിയാണ് എന്നതാണ് വാസ്തവം. അടുത്തിടെ നടത്തിയൊരു പഠനത്തില്‍ നല്ലൊരു ശതമാനം ആളുകളും കിടക്കവിരി മാറ്റുന്നത് 10 മുതല്‍ 20 വരെ ദിവസം ആകുമ്ബോള്‍ ആണെന്നു കണ്ടെത്തിയിരുന്നു. ഇതൊട്ടും നന്നല്ല. ആക്ടീവ് സെക്സ് ലൈഫ് ഉള്ളവര്‍ തങ്ങളുടെ കിടക്കവിരി അടുത്ത ദിവസം തന്നെ മാറ്റുന്നതാണ് നല്ലത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇനി സെക്സ് ഇല്ലെങ്കില്‍ പോലും ആഴ്ചയില്‍ ഒരിക്കല്‍ കിടക്കവിരി മാറ്റണം. നമ്മുടെ ശരീരത്തിലെ ഡെഡ് സെല്ലുകള്‍, സ്രവങ്ങള്‍ എന്നിവ കിടക്കയില്‍ വീഴുന്നുണ്ട്‌. അതുകൊണ്ടുതന്നെ മറ്റ് അണുബാധകള്‍ ഉണ്ടാകാതിരിക്കാന്‍ കിടക്കവിരി അടിക്കടി മാറ്റണം. സ്ഥിരമായി സെക്സില്‍ ഏര്‍പ്പെട്ടിട്ടും കിടക്കവിരി മാറ്റിയില്ലെങ്കില്‍ ചിലപ്പോള്‍ ലൈംഗികരോഗങ്ങള്‍ വരെ ഉണ്ടാകാം. ‘Trichomoniasis’ എന്നത് ഇങ്ങനെ പിടിപെടുന്ന ഒരു രോഗമാണ്. അതുകൊണ്ട് കിടക്കവിരി മാറ്റുന്നതില്‍ മടി വേണ്ട.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക