തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കോണ്‍​ഗ്രസിലെ മുന്‍ എം എല്‍ എമാരും ചില നേതാക്കളും തോല്‍പിക്കാന്‍ ശ്രമിച്ചെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പരാതി. കെ പി സി സി നിയോ​ഗിച്ച കെ എ ചന്ദ്രന്‍ കമ്മിഷന് മുന്നിലാണ് സ്ഥാനാര്‍ഥികളായിരുന്നവര്‍ പരാതിയുടെ കെട്ടഴിച്ചത്. വര്‍ക്കലയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ബി ആര്‍ എം ഷഫീര്‍, നെടുമങ്ങാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന പി എസ് പ്രശാന്ത്,കാട്ടാക്കട സ്ഥാനാര്‍ഥിയായിരുന്ന മലയിന്‍കീഴ് വേണു​ഗോപാല്‍,തിരുവനന്തപുരം സ്ഥാനാര്‍ഥിയായിരുന്ന വി എസ് ശിവകുമാര്‍,പാറശാല സ്ഥാനാര്‍ഥിയായിരുന്ന അന്‍സജിത റസല്‍ എന്നിവരാണ് കമ്മിഷന് മുന്നില്‍ പരാതി നല്‍കിയത്.

മുന്‍ എം എല്‍ എമാരും മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാക്കളുമായ വര്‍ക്കല കഹാര്‍, പാലോട് രവി, എന്‍ ശക്ത‌ന്‍, എ ടി ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് പ്രധാനമായുള്ള പരാതി. അതേസമയം തിരുവനന്തപുരം നിയമസലഭ മണ്ഡലത്തില്‍ പരാജയത്തിന് കാരണക്കാരന്‍ കെ പി സി സി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷാണെന്നാണ് വി എസ് ശിവകുമാറിന്റെ പരാതി. ജയിക്കാന്‍ അനുകൂല സാധ്യതയുണ്ടായിരുന്ന ഈ മണ്ഡലങ്ങളില്‍ കാലുവാരി തോല്‍പിച്ചെന്നാണ് സ്ഥാനാര്‍ഥികള്‍ കമ്മിഷനെ അറിയിച്ചത്. പാര്‍ട്ടിക്ക് വലിയതോതില്‍ നാണക്കേടുണ്ടാക്കിയ ‌വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയുടെ പരാജയം കെപിസിസി ഉപസമിതി അന്വേഷിച്ച്‌ വരികയാണ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക