തൃശൂര്‍ ചാവക്കാട് ബീച്ചില്‍ കടലിലേക്കുള്ള ഫ്ലോട്ടിങ് ബ്രിഡ്ജില്‍ ഇന്നലെ ചാളകളുടെ തിരക്കായിരുന്നു. തിരമാലകള്‍ക്ക് മുകളിലൂടെ നടന്ന് വിനോദ സഞ്ചാരികള്‍ക്ക് കടല്‍കാഴ്ചകള്‍ കാണാനായി നിര്‍മ്മിച്ച പാലത്തിലാണ് ചാകരയില്‍ നിറയെ ചാളകള്‍ അടിഞ്ഞു കയറിയത്.

തൃശൂരിന്റെ തീരമേഖലയില്‍ ചാകരക്കാലത്ത് കരയിലേക്ക് തിരമാലകള്‍ക്കൊപ്പം മത്സ്യങ്ങള്‍ അടിഞ്ഞു കയറുന്നത് സാധാരണ കാഴ്ചയാണ്. എന്നാല്‍ ഇന്നലെ ചാവക്കാട് ബീച്ചിലുള്ള ഫ്ലോട്ടിങ് ബ്രിഡ്ജിലേക്ക് മത്സ്യങ്ങള്‍ അടിഞ്ഞു കയറിയത് പുതുമയുള്ള കാഴ്ചയായി മാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനത്തിരക്കില്ലാത്ത സമയത്താണ് മത്സ്യങ്ങള്‍ അടിഞ്ഞു കയറിയതെങ്കിലും സംഭവമറിഞ്ഞതോടെ രസകരമായ ഈ കാഴ്ച കാണാൻ നിരവധി ആളുകള്‍ പിന്നീട് ബീച്ചിലേക്ക് ഒഴുകിയെത്തി. കാഴ്ച കാണാൻ എത്തിയവര്‍ അവസരം മുതലാക്കി സഞ്ചിയിലും ബാഗിലും കവറിലുമൊക്കെയായി മത്സ്യങ്ങള്‍ വാരിയെടുക്കുകയും ചെയ്തു.

പാലം കാണാൻ എത്തിയവര്‍ക്കും ആവശ്യത്തിന് മീൻ കിട്ടി. വിനോദ സഞ്ചാരികള്‍ക്ക് തിരമാലകള്‍ക്ക് മുകളില്‍ കൂടി നടക്കാനും കടല്‍കാഴ്ചകള്‍ ആസ്വദിക്കാനുമായി നിര്‍മ്മിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് കഴിഞ്ഞ ഞായറാഴ്ചയാണ് നാട്ടുകാര്‍ക്കായി തുറന്നു കൊടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക