അതിരപ്പിള്ളിയില്‍ കാര്‍ കടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വെറ്റിലപ്പാറ സ്വദേശികളായ കരീം, പോള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാധനങ്ങള്‍ വാങ്ങാൻ കടയില്‍ വന്നതായിരുന്നു ഇരുവരും.

ഇവരെ ചാലക്കുടിയില സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്.വെറ്റിലപ്പാറ ജംഗ്ഷനില്‍ രാവിലെ ഏഴിനാണ് അപകടമുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദ സഞ്ചാരികളുടെ കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. സാധനങ്ങള്‍ വാങ്ങാൻ കടയിലെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്നവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക