ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദ്വാരക ഏരിയയില്‍ മലയാളിയായ മദ്ധ്യവയസ്കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദ്വാരക മോര്‍ സമീപം ശിവാനി എൻക്ലേവില്‍ താമസിക്കുന്ന തിരുവല്ല മേപ്രാല്‍ സ്വദേശി പി പി സുജാതനാണ് (45) മരിച്ചത്. ഇദ്ദേഹം എസ് എൻ ഡി പി ദ്വാരക ശാഖ സെക്രട്ടറിയായിരുന്നു.സുജാതന്‍ ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് വ്യാഴാഴ്ച രാത്രി ഡല്‍ഹിയിലെ വീട്ടില്‍ നിന്നിറങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് വെള്ളിയാഴ്ച വീടിനടുത്തുതന്നെയുള്ള പാര്‍ക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്രഭാത സവാരിക്കിറങ്ങിയവരാണ് പാര്‍ക്കിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. കൂടാതെ മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകളുമുണ്ട്. ഇതിനെത്തുടര്‍ന്ന് കൊലപാതകത്തിന് ശേഷം മൃതദേഹം കെട്ടിത്തൂക്കിയതാണോയെന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കും. 40 വര്‍ഷമായി ഡല്‍ഹിയില്‍ താമസിക്കുന്ന സുജാതൻ മുൻപ് അവിടെ ഹോട്ടല്‍ നടത്തിയിരുന്നു. പിന്നീട് അടുക്കള ഉപകരണങ്ങളുടെ ബിസിനസിലേക്ക് മാറിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുജാതന്റെ പഴ്സ്, മൊബെെല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷര്‍ട്ട് ഉപയോഗിച്ചാണ് മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. ഇദ്ദേഹത്തിന്റെ ബാഗ് സമീപത്തുനിന്ന് കണ്ടെത്തി.സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഹരിനഗര്‍ ദീന്‍ദയാല്‍ ഉപാധ്യായ ആശുപത്രിയിലുള്ള മൃതദേഹം ശനിയാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക