CrimeFlashKeralaNewsPolitics

“പിണറായിസം ഡാ…”: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന് പോലീസും സുരക്ഷാസേനയും നോക്കിനിൽക്കെ ഡിവൈഎഫ്ഐ ഗുണ്ടകളുടെ ക്രൂരമർദ്ദനം; ജനാധിപത്യത്തെ കശാപ്പ് ചെയ്ത് കേരളത്തിൽ ഗുണ്ടാ രാജ് – വീഡിയോ ദൃശ്യങ്ങൾ കാണാം.

മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരില്‍ കരിങ്കൊടി പ്രതിഷേധം. പഴയങ്ങാടി എരിപുരത്ത് വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്റെ നേതൃത്വത്തിലായിരുന്നു പ്രതിക്ഷേധം. പ്രതിഷേധക്കാരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മർദ്ദിച്ചു. പൊലീസും മുഖ്യമന്ത്രിയുടെ സുരക്ഷാസേനയും നോക്കി നിൽക്കെകയാണ് ഡിവൈഎഫ്ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടം നടന്നത്.

ad 1

നവകേരളയുടെ മാടായിക്കാട്ടെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുമ്ബോഴായിരുന്നു പ്രതിഷേധം. പൊലീസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റുന്നതിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തി ഇവരെ മര്‍ദിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ ഹെല്‍മെറ്റ് ഉപയോഗിച്ച്‌ തലയ്ക്കടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. തുടര്‍ന്ന് കൂടുതല്‍ പേരെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഹനങ്ങളടക്കം അടിച്ചു തകര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഇതിനിടെ പഴയങ്ങാടി പൊലീസ് സ്റ്റേഷനില്‍ കരുതല്‍ തടങ്കലിലുണ്ടായിരുന്ന എംഎസ്‌എഫ്-യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകര്‍ പുറത്തേക്കിറങ്ങുകയും ഇവരെ സ്റ്റേഷൻ കോംപൗണ്ടിനുള്ളില്‍ കയറി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ചെയ്തതായി ആരോപണമുണ്ട്. അക്രമത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തളിപ്പറമ്ബിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button