ആലപ്പുഴ ചേര്‍ത്തല കോടതിയില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. തല്ലിനിടയിൽ കയറിയ ഭർത്താവ് ഭാര്യയെ നിലത്തിട്ട് ചവിട്ടി. വിവാഹമോചന കേസിന് കോടതിയിൽ എത്തിയ ഭാര്യയും ഭർതൃ സഹോദരിയും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇത് നാലാം തവണയാണ് ഇരു കൂട്ടരും കോടതി വളപ്പിൽ ഏറ്റുമുട്ടുന്നത്.

സംഭവത്തിൽ മൂന്നുപേർക്കുമെതിരെ പോലീസ് കേസെടുത്തു. ഭാര്യയെ നിലത്തിട്ട് ചവിട്ടിയതിന് ഭർത്താവിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. ചേർത്തലയിലെ കുടുംബ കോടതി വളപ്പിൽ കഴിഞ്ഞദിവസമാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. വിവാഹമോചനത്തിനൊടുവിൽ കുട്ടിയെ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുകക്ഷികളും തമ്മിൽ തർക്കമുണ്ടായത്. തുടർന്ന് ഈ തർക്കം കോടതി വളപ്പിലെ കൈയാങ്കളിയിലും സംഘർഷത്തിലും കലാശിക്കുകയായിരുന്നു. തമ്മിലടിച്ച രണ്ടുസ്ത്രീകളും പരസ്പരം മുടി പിടിച്ചുവലിക്കുകയും മുഖത്തടിക്കുകയും ചെയ്തു. ഇതിനിടെ നിലത്തുവീണിട്ടും അടി തുടർന്നു. ഭാര്യയെ ഭർത്താവ് നിലത്തിട്ട് ചവിട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സംഘർഷം അയഞ്ഞില്ല. വനിതാ പോലീസ് ഇല്ലാത്തതിനാൽ സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ വിഷയത്തിൽ ഇടപെടാൻ ആദ്യമൊന്ന് മടിച്ചെങ്കിലും കൈയാങ്കളി കൈവിട്ടുപോയതോടെ ഇരുവരെയും പിടിച്ചുമാറ്റി രംഗം ശാന്തമാക്കുകയായിരുന്നു.വയലാർ സ്വദേശികളായ ദമ്പതിമാരുടെ വിവാഹമോചനക്കേസിലാണ് ഭാര്യയും ഭർതൃസഹോദരിയും തമ്മിൽ അടിയുണ്ടായത്. ഭാര്യ നിലത്തിട്ട് ചവിട്ടിയതിന് ജാമ്യമില്ല ഭർത്താവ് ഗിരീഷിനെതിരെ ചേർത്തല പോലീസ് കേസെടുത്തു. ഒന്നരവർഷത്തോളം പ്രണയിച്ചശേഷമാണ് ഇവർ വിവാഹിതരായത്. ദമ്പതിമാർക്ക് ഏഴും നാലും വയസ്സുള്ള കുട്ടികളും ഉണ്ട്.

ഭർത്താവും ഭാര്യാപിതാവും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് ദമ്പതിമാരുടെ വിവാഹമോചനക്കേസിലേക്കെത്തിയത് . കോടതി വളപ്പിൽ നാലാം തവണയാണ് ഇവർ അടി കൂടുന്നത്. കഴിഞ്ഞ മൂന്നുതവണയും അടികൂടിയതിന് പോലീസ് കേസെടുത്തിരുന്നു.ആലപ്പുഴ കോടതിയിൽ വെച്ചുണ്ടായ അടിപിടിയിൽ അഭിഭാഷകർക്കടക്കം മർദ്ദനമേറ്റിരുന്നു. അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് കേസ് ചേർത്തല കുടുംബ കോടതിയിലേക്ക് മാറ്റിയത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക