കെ.എസ്.ആര്‍.ടി.സി കംഫര്‍ട്ട് സ്റ്റേഷനില്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ച്‌ ഉത്തരവായി. മൂത്രമൊഴിക്കുന്നതിന് ഇനി അഞ്ച് രൂപ നല്‍കണം. ഇതുവരെ രണ്ട് രൂപയായിരുന്നു ഈടാക്കിയിരുന്നത്. കക്കൂസ് ഉപയോഗിക്കുന്നതിനും കുളിക്കുന്നതിനും പത്ത് രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ അഞ്ച് രൂപയായിരുന്നു നിരക്ക്. ക്ലോക്ക് റൂം വാടക നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. ദിവസത്തേക്ക് 20 രൂപ.

വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് കംഫര്‍ട്ട് സ്റ്റേഷനിലെ ചാര്‍ജ്ജ് വര്‍ധിപ്പിച്ചിരിക്കുന്നത്.കംഫര്‍ട്ട് സ്റ്റേഷനുകളുടെ ലൈസന്‍സികള്‍ ഇവ വൃത്തിയായും ശുചിയായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. കംഫര്‍ട്ട് സ്റ്റേഷന്റെ പുറത്ത് പരാതി പുസ്തകം നിര്‍ബന്ധമായും വെക്കണമെന്നും ചാര്‍ജ്ജ് വര്‍ധിപ്പിച്ച്‌ കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക