സ്കൂള്‍ പൊതുപരീക്ഷകളില്‍ സെമസ്റ്റര്‍ രീതി പരിഗണിക്കണമെന്ന് പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള ‘കേരള പാഠ്യപദ്ധതി’ കരട് ചട്ടക്കൂടില്‍ നിര്‍ദേശം. നിലവില്‍ പത്താം ക്ലാസിലും ഹയര്‍ സെക്കൻഡറിയിലുമാണ് പൊതുപരീക്ഷ. സെമസ്റ്റര്‍ രീതി പഠനവും പരീക്ഷയും തമ്മിലുള്ള ദൂരം കുറക്കാൻ സഹായിക്കുമെന്ന് ചട്ടക്കൂടില്‍ പറയുന്നു.

വിഷയക്കൂട്ടങ്ങളായുള്ള പഠനം 11ാം ക്ലാസില്‍ തുടങ്ങുന്നതിനാല്‍ പത്താം ക്ലാസില്‍ കുട്ടികളുടെ പഠനനില തിരിച്ചറിയാനും അഭിരുചി മേഖല നിര്‍ണയിക്കാനും പൊതുപരീക്ഷ (മൂല്യനിര്‍ണയം) ആവശ്യമാണ്. ഇപ്പോഴുള്ള പരീക്ഷയെ ആ രൂപത്തില്‍ മാറ്റണം. പ്രൈമറിതലം മുതല്‍ സെക്കൻഡറിതലം വരെ കുട്ടിയുടെ പൂര്‍ണമായ പഠനപുരോഗതി രേഖപ്പെടുത്തുന്ന സമഗ്ര പുരോഗതി രേഖ (ഹോളിസ്റ്റിക് പ്രോഗ്രസ് കാര്‍ഡ്) തയാറാക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിരന്തര വിലയിരുത്തലിലൂടെ കുട്ടിയെക്കുറിച്ച്‌ ലഭിക്കുന്ന തിരിച്ചറിവുകള്‍ രേഖപ്പെടുത്തുന്ന ‘എന്‍റെ കുട്ടികള്‍’ എന്ന രേഖ ഡിജിറ്റലാക്കണം. അധ്യാപകരെ വിലയിരുത്താൻ സ്വാതന്ത്ര്യവും അവസരവും കുട്ടികള്‍ക്ക് നല്‍കണം. ഒരു പരീക്ഷക്ക് പകരം ഒന്നിലധികം പരീക്ഷക്ക് അവസരം നല്‍കി ഏറ്റവും നല്ല പ്രകടനം കുട്ടിയുടെ വിലയിരുത്തലിന് ഉപയോഗപ്പെടുത്താം. പഠനത്തിനും പരീക്ഷക്കുമിടയിലെ നീണ്ട ഇടവേള ഒഴിവാക്കണം.

പാഠ്യപദ്ധതി, സിലബസ്, പാഠപുസ്തകം, പഠനപ്രക്രിയ എന്നിവ നിരന്തരം ജെൻഡര്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണം. എല്ലാ വിഷയങ്ങളുടെയും പഠനത്തില്‍ ലിംഗനീതി പ്രതിഫലിക്കണം. വിവേചനങ്ങള്‍ അരക്കിട്ടുറപ്പിക്കുന്ന ഉള്ളടക്കങ്ങള്‍, ചിത്രീകരണങ്ങള്‍, ഭാഷ, പെരുമാറ്റങ്ങള്‍ എന്നിവ പാഠ്യപദ്ധതി, പാഠപുസ്തകം, വിനിമയ പ്രക്രിയ, വിദ്യാലയാന്തരീക്ഷം എന്നിവയില്‍നിന്ന് ഒഴിവാക്കണം. സഹവര്‍ത്തിത സംസ്കാരം വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും വേണം. സഹവര്‍ത്തിത പഠനരീതിയെ പരിപോഷിപ്പിക്കണം -കരട് ചട്ടക്കൂടില്‍ നിര്‍ദേശിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക