പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനിക്ക് പ്രവേശനം നിഷേധിച്ച മാവേലിക്കര വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിനെതിരെ പരാതിയുമായി കുട്ടിയുടെ അമ്മ ഹൈക്കോടതിയില്‍. പ്രവേശനം നല്‍കാത്തതിന്റെ കാരണം വിശദീകരിക്കാന്‍ സ്‌കൂള്‍ അധികൃതരോട് കോടതി നിര്‍ദേശിച്ചു.

സംഭവം ദൗര്‍ഭാഗ്യകരമാണെന്നും സ്‌കൂളില്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിട്ടും ഓരോകാരണങ്ങള്‍ പറഞ്ഞു സ്‌കൂള്‍ അധികൃതര്‍ കുട്ടിക്ക് അഡ്മിഷന്‍ നല്‍കുന്നില്ലെന്നും കുട്ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയ കോടതി ഹരജി പരിഗണിക്കാന്‍ ഈ മാസം 30 ലേക്ക് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക