കുളത്തൂപ്പുഴ∙പ്ലസ് ടു വിദ്യാര്‍ഥിനി വാടകവീടിന്റെ അടുക്കളയില്‍ ഷാളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു പൊലീസ്. ‍പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നാണു മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഡോക്ടര്‍മാരില്‍ നിന്നു പൊലീസിനു ലഭിച്ച പ്രാഥമിക സൂചന. കേസുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ അടക്കമുള്ള ചിലരെ പൊലീസ് ചോദ്യം ചെയ്തു. സംഭവത്തിനു തൊട്ടുമുന്‍പ് പെണ്‍കുട്ടി അമ്മയെ വിളിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല.

മൊബൈല്‍ ഫോണ്‍ കണ്ടെത്തി വിവരങ്ങള്‍ പരിശോധിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണു നിഗമനം. ഫോണ്‍ കണ്ടെത്താനാകാത്തതും ദുരൂഹമായി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടരന്വേഷണം നടത്താനാണു പൊലീസിന്റെ തീരുമാനം.ഞായര്‍ രാവിലെയായിരുന്നു സംഭവം. അമ്മ തിരുവനന്തപുരത്ത് ഹോം നഴ്സ് ആയതിനാല്‍ അമ്മയുടെ പിതാവിനൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. ഞായര്‍ രാവിലെ പുറത്തേക്കു പോയി മുത്തച്ഛന്‍ തിരികെ എത്തിയപ്പോള്‍ പെണ്‍കുട്ടിയെ കാണാതെ തിരക്കിയപ്പോഴാണ് അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക