കാസര്‍ഗോഡ്: ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ വിജിലന്‍സ് പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 2,40,000 രൂപ പിടിച്ചെടുത്തു. ലൈസന്‍സ് ലഭിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് ഉേദ്യാഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ഏജന്റ് മുഖേന പണമാണെന്ന് വിജിലന്‍സ് വ്യക്തമാക്കി. കൃത്യമായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധനയ്ക്ക് എത്തിയത്.

ഗ്രൗണ്ടില്‍ മാറിനിന്ന് നടത്തിയ നിരീക്ഷണത്തില്‍ ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ നൗഷാദ് എന്ന ഏജന്റിന് പണം കൈമാറുന്നത് കണ്ടത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഡ്രൈവിംഗ് ടെസ്റ്റിനുള്ള കാലാവധി ആറു മാസം കൂടി നീട്ടി നല്‍കിയിരുന്നു. ഇത് നാളെ അവസാനിക്കാനിരിക്കേയാണ് വന്‍തോതില്‍ കൈക്കൂലി മറിഞ്ഞത്. ഇന്ന് 80 പേരെയാണ് ടെസ്റ്റിനു വിളിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക