കോടതിയില്‍ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യര്‍ വീണ്ടും മുങ്ങി. ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതറിഞ്ഞാണ് യുവതി കോടതിയില്‍ നിന്ന് മുങ്ങിയത്. കോടതിയില്‍ എത്തിയ വിവരം അറിഞ്ഞിട്ടും സെസിയെ അറസ്റ്റ് ചെയ്യാനുളള ഇടപെടല്‍ പൊലീസ് നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്.

രാവിലെ 11 മണിയോടെയാണ് വ്യാജ അഭിഭാഷക സെസി സേവ്യര്‍ ആലപ്പുഴ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാന്‍ എത്തിയത്. ജാമ്യം ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 417, 419 വകുപ്പ് പ്രകാരമുളള കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നതെന്ന് അറിഞ്ഞാണ് കീഴടങ്ങാനെത്തിയത്. എന്നാല്‍ ഐപിസി 420 വകുപ്പും കൂടി ചുമത്തിയിട്ടുണ്ടെന്ന് അറിഞ്ഞതോടെ കീഴടങ്ങല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ജാമ്യം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ സെസി സേവ്യര്‍ കോടതിയില്‍ നിന്ന് മുങ്ങി. പിന്നാലെ ജാമ്യ ഹരജിയില്‍ നിന്നും പിന്മാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാവിലെ മുതല്‍ കോടതിയില്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും കേസ് അന്വേഷിക്കുന്ന ആലപ്പുഴ നോര്‍ത്ത് പൊലീസ് സെസിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ബാര്‍ അസോസിയേഷന്റെ പരാതിയില്‍ മോഷണം, ചതി, വിശ്വാസവഞ്ചന അടക്കമുളള കുറ്റങ്ങള്‍ ആരോപിച്ചിട്ടും ആദ്യം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താതിരുന്ന പൊലീസ് നടപടിയും വിമര്‍ശിക്കപ്പെടുന്നുണ്ട്. രണ്ടര വര്‍ഷം ആലപ്പുഴ കോടതികളില്‍ പ്രാക്ടീസ് ചെയ്ത സെസി സെവ്യര്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹിയും ആയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക