മൈലേജിന്റെ മാസ്മരികത വാഹന ഉപയോക്താക്കളുടെ മുന്നില്‍ തുറന്നിടുന്ന സാങ്കേതികവിദ്യയാണ് ഹൈബ്രിഡ് സിസ്റ്റം. ഇന്ത്യൻ വാഹന വിപണിയില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയെ ഏറ്റവും ജനകീയമാക്കിയതില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ളത് ടൊയോട്ടയുമാണ്. പെട്രോള്‍ എൻജിനൊപ്പം ടൊയോട്ട ഉപയോഗിച്ചിരുന്ന ഹൈബ്രിഡ് സംവിധാനം ഡീസല്‍ എൻജിനുകളിലും ഒരുക്കാനുള്ള നീക്കത്തിലാണ് ടൊയോട്ട എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ടര്‍ബോ ഡീസല്‍ എൻജിനുകളില്‍ ഉപയോഗിക്കാൻ സാധിക്കുന്ന 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റമാണ് ടൊയോട്ട ഒരുക്കിയിട്ടുള്ളത്. വിദേശ വിപണികളിലെ ടൊയോട്ട വാഹനങ്ങള്‍ക്കായാണ് ഈ സാങ്കേതികവിദ്യ ഒരുക്കിയിരിക്കുന്നത്. ടൊയോട്ടയുടെ ആഗോള മോഡലുകളായ ഹൈലെക്സ്, ലാൻഡ് ക്രൂയിസര്‍ തുടങ്ങിയ വാഹനങ്ങളിലായിരിക്കും ഇത് ഉപയോഗിക്കുകയെന്നാണ് വിലയിരുത്തല്‍. വൈകാതെ തന്നെ ഇത് ഫോര്‍ച്യൂണറിലും എത്തിയേക്കുമെന്നും വിലയിരുത്തലുകളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടൊയോട്ട ഹൈബ്രിഡ് സിസ്റ്റം 2 (ടി.എച്ച്‌.എസ്-2) എന്ന പേരിലാണ് ടൊയോട്ട ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. രണ്ട് മോട്ടോര്‍ ജനറേറ്ററുകളും ഒരു പവര്‍ സ്പ്ലിറ്റ് ഡിവൈസുമായാണ് ഈ സംവിധാനം ഒരുങ്ങിയിരിക്കുന്നത്. വലിപ്പവും ഭാരവും കുറഞ്ഞ സംവിധാനമായതിനാല്‍ തന്നെ നിലവിലുള്ള പവര്‍ ട്രെയിനുകളില്‍ ഇത് ഘടിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. 700 മില്ലിമീറ്റര്‍ വരെയുള്ള വാട്ടര്‍ വെയ്ഡിങ്ങില്‍ പോലും ഈ ഹൈബ്രിഡ് സംവിധാനം പ്രവര്‍ത്തിക്കും.

ബെല്‍റ്റ് ഡ്രിവണ്‍ ഇലക്‌ട്രിക് മോട്ടോറായതിനാല്‍ തന്നെ പരമ്ബരാഗത ഗിയര്‍ ഡ്രിവണ്‍ സ്റ്റാര്‍ട്ടേഴ്സിനെക്കാള്‍ അധിക ടോര്‍ക്ക് നല്‍കാൻ ഈ സംവിധാനത്തിന് സാധിക്കും. കുറഞ്ഞ ശബ്ദത്തില്‍ എൻജിൻ സ്റ്റാര്‍ട്ട് ആകുന്നതിനും കുറഞ്ഞ വൈബ്രേഷനും സ്മൂത്ത് റെസ്പോണ്‍സും മികച്ച ഇന്ധനക്ഷമതയും ഈ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഒരുക്കുമെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്. റീജനറേറ്റീവ് ബ്രേക്കിങ്ങില്‍ ചാര്‍ജാകുന്ന ബാറ്ററിയില്‍ നിന്ന് ഇലക്‌ട്രോണിക് പവര്‍ സ്റ്റിയറിങ്ങിന് പോലും കരുത്തേകാൻ സാധിച്ചേക്കും.

യൂറോപ്യൻ വിപണിയിലും ഓസ്ട്രേലിയയിലും എത്തിയിട്ടുള്ള ലാൻഡ് ക്രൂയിസര്‍ പ്രാഡോയില്‍ ഉപയോഗിക്കുന്ന 1 ജി.ഡി എഫ്.ടി.വി 2.8 ലിറ്റര്‍ ഇൻലൈൻ ഫോര്‍ ടര്‍ബോ ഡീസല്‍ എൻജിനിലായിരിക്കും 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം ആദ്യം നല്‍കുകയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈലെക്സ്, ഫോര്‍ച്യൂണര്‍ തുടങ്ങിയ വാഹനങ്ങളിലും ഇതേ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ഈ വാഹനത്തിലും ഈ സംവിധാനം പിന്നാലെ നല്‍കിയേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക