KeralaNews

ആലപ്പുഴ – ചങ്ങനാശേരി റോഡ്‌ നവീകരണം; ചരക്ക് വാഹനങ്ങള്‍ക്ക്‌ നിരോധനം

ആലപ്പുഴ > ആലപ്പുഴ – ചങ്ങനാശേരി റോഡ് (എസി റോഡ്) നവീകരണത്തിനായി വ്യാഴാഴ്ച മുതല്‍ കളര്‍കോട് മുതല്‍ ചങ്ങനാശേരി പെരുന്ന വരെയുള്ള 24.16 കിലോമീറ്റര്‍ ദൂരത്തില്‍ ചരക്ക്, ദീര്‍ഘദൂര വാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു.

ad 1

തദ്ദേശവാസികള്‍ക്ക് ചെറുവാഹനങ്ങളില്‍ യാത്ര ചെയ്യാം. ചെറുപാലങ്ങള്‍ പൊളിച്ചുപണിയുന്ന സ്ഥലങ്ങളില്‍ തദ്ദേശവാസികളുടെ ചെറിയവാഹനങ്ങളും ആംബുലന്‍സും കടന്നുപോകാന്‍ താല്‍ക്കാലിക മാര്‍ഗമൊരുക്കും. നിയന്ത്രണവിധേയമായി കെഎസ്‌ആര്‍ടിസി സര്‍വീസുണ്ടാകും. കലക്ടര്‍ എ അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ജങ്കാര്‍ ഉപയോഗിച്ച്‌ എസി റോഡിലേയ്ക്കും മറ്റും പ്രവേശിക്കുന്ന യാത്രികര്‍ മറ്റ് റോഡുകള്‍ ഉപയോഗിക്കണമെന്ന് ജില്ല പൊലീസ് മേധാവി ജി ജയ്ദേവ് അറിയിച്ചു.

ad 3

എസി റോഡിലേക്ക് പ്രവേശിക്കുന്നതിനും തിരികെ പോകുന്നതിനും ചെറിയ ചരക്ക് വാഹനങ്ങളും മറ്റ് അത്യാവശ്യ യാത്രക്കാരും മറ്റ് ഇടറോഡുകള്‍ ഉപയോഗിക്കണം.

ad 5

യാത്രക്കാര്‍ക്ക് ഉപയോഗിക്കാവുന്ന എസി റോഡുമായി ബന്ധപ്പെട്ട റോഡുകള്‍: പെരുന്ന – മുത്തൂര്‍ ജങ്ഷന്‍ – പൊടിയാടി – ചക്കുളത്തുകാവ് – മുട്ടാര്‍ – കിടങ്ങറ റോഡ്, പെരുന്ന- ജങ്ഷന്‍ – കുമരംകരി – കിടങ്ങറ റോഡ്, കിടങ്ങറ – മുട്ടാര്‍ – ചക്കുളത്തുകാവ് – തലവടി – മിത്രക്കരി – മാമ്ബുഴക്കരി റോഡ്, മാമ്ബുഴക്കരി – മിത്രക്കരി – ചങ്ങങ്കരി – തായങ്കരി – വേഴപ്ര റോഡ്, വേഴപ്ര – തായങ്കരി – ചമ്ബക്കുളം – മങ്കൊമ്ബ് റോഡ്, കിടങ്ങറ – വെളിയനാട് – പുളിങ്കുന്ന് – മങ്കൊമ്ബ് ബ്ലോക്ക് ജങ്ഷന്‍ റോഡ്, മങ്കൊമ്ബ് – ചമ്ബക്കുളം – പൂപ്പള്ളി റോഡ്, പൂപ്പള്ളി – ചമ്ബക്കുളം – വൈശ്യംഭാഗം – എസ്‌എന്‍കവല – കളര്‍കോട് റോഡ്.

പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, പൊലീസ്, ആര്‍ടിഒ, കെഎസ്‌ആര്‍ടിസി, വിവിധ വകുപ്പുകള്‍ എന്നിവയുടെ ഉദ്യോഗസ്ഥര്‍, കെഎസ്ടിപി -പിഡബ്ല്യുഡി -ഊരാളുങ്കല്‍ സൊസൈറ്റി അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button