പത്തനംതിട്ട ജില്ലയില്‍ മഴ അതിശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നു ഇനിയുള്ള 24 മണിക്കൂറില്‍ പത്തനംതിട്ട ജില്ലയില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാൻ ഇടയുള്ളതായ കാലാവസ്ഥാ പ്രവചന സൂചികകളാലും മണ്ണിടിച്ചില്‍ സാധ്യതാമേഖലകള്‍ കൂടുതലുള്ളതിനാലും ആണ് ഇന്ന് കോന്നി താലൂക്കില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാകുന്നതല്ല.

പത്തനംതിട്ട കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പത്തനംതിട്ട ജില്ലയില്‍ പലയിടങ്ങളിലായി ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നുണ്ട്. ജില്ലയിലെ പ്രധാന അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരെ ലഭിക്കുന്നുണ്ട്. മൂഴിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ നിലവില്‍ തുറന്നിരിക്കുകയാണ്. പമ്ബാ നദിയിലെ ജലനിരപ്പ് ഇതുമൂലം നേരിയ തോതില്‍ ഉയരും.

കഴിഞ്ഞ ദിവസം ഉള്‍വനത്തില്‍ രണ്ടു ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. ഇന്ന് സീതത്തോട് പഞ്ചായത്തില്‍ മണ്ണിടിച്ചില്‍ സംഭവിച്ചു. പരിസരപ്രദേശത്തെ ജനങ്ങളെ സുരക്ഷിതമായ ഇടങ്ങളില്‍ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. റോഡ് ഗതാഗത തടസ്സം നീക്കുവാൻ നടപടികള്‍ സ്വീകരിക്കുന്നു. മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം എന്നഭ്യര്‍ത്ഥിക്കുന്നു. ഗവിയിലേക്കുള്ള വിനോദസഞ്ചാര യാത്രകള്‍ നിരോധിച്ചിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക