പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ‘ഇന്ത്യ’ മുന്നണിയെ നയിക്കാന്‍ 13 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. സമിതിക്ക് കണ്‍വീനര്‍ ഇല്ല. ഗാന്ധി കുടുംബത്തില്‍ നിന്നും സിപിഎമ്മില്‍ നിന്നുമുള്ള അംഗങ്ങള്‍ സമിതിയില്‍ ഇല്ല.

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണ് കമ്മിറ്റിയിലെ മുതിര്‍ന്ന നേതാവ്. കെ. സി വേണുഗോപാല്‍ ആണ് കോണ്‍ഗ്രസില്‍ നിന്ന് സമിതിയിലുള്ളത്. തേജസ്വി യാദവ്, ഒമര്‍ അബ്ദുള്ള, ഡി രാജ തുടങ്ങിയവരും സമിതിയിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക