യുവജനകമ്മിഷൻ അധ്യക്ഷയായിരുന്ന ചിന്ത ജെറോമിന്റെ ശമ്ബള കുടിശ്ശിക അനുവദിച്ചു. 8,80,645 രൂപയാണ് ചിന്തയ്ക്ക് നല്‍കാനുണ്ടായിരുന്നത്. മുൻകാല പ്രാബല്യത്തോടെയായിരുന്നു ശമ്ബളം ഇരട്ടിയായി ഉയര്‍ത്തിയത്.

2017 ജനുവരി 6 മുതല്‍ 2018 മേയ് 25 വരെയുള്ള കാലത്തെ അധികശമ്ബളമാണ് അനുവദിച്ചിരിക്കുന്നത്. 2016 ഒക്ടോബര്‍ 14 നാണ് ചിന്തയെ കമ്മിഷൻ അധ്യക്ഷയായി നിയമിച്ചത്. 50,000 രൂപയായിരുന്ന ആദ്യ ശമ്ബളം. അധികാരത്തിലേറിയതിനു പിന്നാലെ ശമ്ബളം ഒരു ലക്ഷമായി ഉയര്‍ത്തുകയായിരുന്നു. 2017 ജനുവരി 6 മുതല്‍ ശമ്ബളം ഒരു ലക്ഷം ആക്കി യുവജനകാര്യ വകുപ്പ് 2023 ജനുവരി 23 ന് ഉത്തരവിറക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുൻകാല പ്രാബല്യത്തോടെയായിരുന്നു ശമ്ബളം വര്‍ധിപ്പിച്ചത്. ഈയിനത്തിലുള്ള കുടിശികയാണ് ലഭിച്ചത്. കമ്മിഷൻ അധ്യക്ഷ എന്ന നിലയില്‍ ശമ്ബളവും അലവൻസും ആയി ചിന്ത 82,91,485 രൂപ കൈപ്പറ്റിയെന്നു മന്ത്രി സജി ചെറിയാൻ കഴിഞ്ഞ 10ന് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിരുന്നു. ഈ സാമ്പത്തിക വർഷത്തേക്കുള്ള കടമെടുപ്പ് പരിധിയും തീർത്ത് സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സർക്കാർ ആണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക