ബാലുശ്ശേരി സ്വദേശിയായ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനെ കാണാതായ സംഭവത്തില്‍ പോലീസ് ഹൈദരാബാദില്‍. ബാലുശ്ശേരി എരമംഗലം അട്ടൂരില്‍ മുഹമ്മദി(56)നെയാണ് കാണാതായത്. ഈ മാസം 22ന് ഉച്ചക്ക് ശേഷം കാണാനില്ലെന്നാണ് ഭാര്യ റംലത്ത് പോലീസില്‍ നല്‍കിയ പരാതി.

ഇവര്‍ കോഴിക്കോട് വൈ എം സി എ ക്രോസ്സ് റോഡിലെ നക്ഷത്ര അപാര്‍ട്ട്‌മെന്റിലാണ് താമസിച്ചുവരുന്നത്. ഇവിടെ നിന്നാണ് കാണാതായത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ 22ന് ഉച്ച വരെ അത്തോളി, പറമ്ബത്ത്, തലക്കുളത്തൂര്‍ ഭാഗങ്ങളില്‍ ഉണ്ടായിരുന്നതായി കാണുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്വേഷണം ഹൈദരാബാദിലേക്ക് വ്യാപിപ്പിച്ചുവെങ്കിലും വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് പോലീസ് പറയുന്നത്. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ നടക്കാവ് ഇൻസ്‌പെകടറുടെ 9645005007 നമ്ബറില്‍ അറിയിക്കണമെന്ന് നടക്കാവ് പോലീസ് അഭ്യര്‍ഥിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക