കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ ജോലി ചെയ്യുകയായിരുന്ന അഫ്ഗാന്‍ പൗരന്‍ അറസ്റ്റില്‍. എറണാകുളം സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്‍ക്കത്തയില്‍ വച്ചാണ് ഈദ് ഗുള്‍ എന്നയാളെ അറസ്റ്റു ചെയ്തത്. മൂന്നു വര്‍ഷമായി ഷിപ്പ്‌യാര്‍ഡില്‍ ജോലി ചെയ്ത് വരികയായിരുന്നു ഈദ് ഗുള്‍.

അസം സ്വദേശി എന്ന പേരില്‍ വ്യാജ രേഖകളുണ്ടാക്കിയാണ് ഇവിടെ ജോലി ചെയ്തത്. ഇത്തരത്തില്‍ ഏതാനും ആളുകള്‍ ജോലി ചെയ്യുന്നതായി സംശയമുണ്ടെന്നു കാണിച്ച്‌ ഷിപ്പ്‌യാര്‍ഡില്‍ നിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണമെന്ന് പൊലീസ് പറഞ്ഞു. വ്യാജ രേഖ സംബന്ധിച്ച അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഈദ് ഗുള്‍ ജോലി സ്ഥലത്തു നിന്നു മുങ്ങുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് ഇയാളുടെ ലൊക്കേഷന്‍ അന്വേഷിച്ചപ്പോള്‍ കൊല്‍ക്കത്തയിലുണ്ടെന്നു വിവരം ലഭിച്ചു. ശേഷം അന്വേഷണ സംഘം കൊല്‍ക്കത്തയിലെത്തി പിടികൂടുകയായിരുന്നു. കൊച്ചിയിലെത്തിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു. അടുത്ത ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടും. പ്രതിക്ക് ഭീകര ബന്ധമുണ്ടോ എന്ന വിവരം ഉള്‍പ്പടെ അന്വേഷിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക