മിനിസ്‌ക്രീൻ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അനുശ്രീ. യൂട്യൂബ് ചാനലിലൂടെ നടി തന്റെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. നടി പങ്കുവച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കള്ളുഷാപ്പില്‍ നിന്നുള്ളതാണ് വീഡിയോ. കള്ളിന്റെയും ഷാപ്പിലെ ചെമ്മീൻ, ചപ്പാത്തി, കണവ, കപ്പ അടക്കമുള്ള ഭക്ഷണങ്ങളുടെയും രുചിയെക്കുറിച്ചാണ് താരം വീഡിയോയില്‍ പറയുന്നത്.

‘ഞാൻ ഇതുവരെ കുടിച്ചിട്ടില്ലാന്നൊന്നുമല്ല, ഞാൻ നല്ല അന്തസായി കുടിച്ചിട്ടുണ്ട്. പനങ്കള്ളും തെങ്ങിൻ കള്ളുമൊക്കെ കുടിച്ചിട്ടുണ്ടെന്നും എന്നാല്‍ വീഡിയോയില്‍ ആദ്യമായിട്ടാണ് കുടിക്കുന്നതെന്നും നടി പറയുന്നു. ഏത്ര ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോയി കഴിച്ചാലും ഷാപ്പില്‍ നിന്ന് കഴിക്കുന്നതിന്റെ ടേസ്റ്റ് ഒരു സ്ഥലത്തും കിട്ടൂല. നല്ല ടേസ്റ്റാണ് ട്ടോ.’- എന്നാണ് നടി പറയുന്നത്. അതേസമയം, വീഡിയോ കള്ള് കുടി പ്രോത്സാഹിപ്പിക്കുന്നതാണെന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക