പ്രതിയുടെ 60,000 രൂപ വിലപിടിപ്പുള്ള പേന പോലീസ് ഉദ്യോഗസ്ഥന്‍ കൈവശപ്പെടുത്തിയ സംഭവത്തില്‍ നടപടിക്ക് ശിപാര്‍ശ. തൃത്താല എസ്‌എച്ച്‌ഒ വിജയകുമാറിനെതിരേ വകുപ്പുതല നടപടിക്ക് ജില്ലാ പോലീസ് മേധാവിയാണ് നോര്‍ത്ത് സോണ്‍ ഐജിക്ക് ശിപാര്‍ശ നല്‍കിയത്.

ജൂണില്‍ കാപ്പ നടപടികള്‍ക്കായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച്‌ വരുത്തിയ പ്രതിയുടെ 60000 രൂപ വിലയുള്ള പേന കൈക്കലാക്കിയെന്നാണ് പരാതി. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അന്വേഷണത്തിന്‍റെ ഭാഗമായി കൈവശപ്പെടുത്തിയ പേന പിന്നീട് തിരിച്ചുനല്‍കിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് പ്രതിയായ ഫൈസല്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലില്‍ പരാതി അറിയിക്കുകയായിരുന്നു. പിന്നാലെ ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക