ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്ത സംഭവത്തിലെ പ്രതി പിടിയില്‍. സിഐടിയു പൊന്‍വിള ബ്രാഞ്ച് സെക്രട്ടറി ഡി.ഷൈജുവാണ് പിടിയിലായത്. മദ്യപിച്ച്‌ സ്ഥിരമായി പ്രശ്‌നം ഉണ്ടാക്കുന്ന ആളാണ് ഇയാളെന്നാണ് വിവരം.

ബുധനാഴ്ച രാത്രിയാണ് പാറശാല പൊന്‍വിളയില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്മരണയ്ക്കായി സ്ഥാപിച്ച സ്തൂപം തകര്‍ത്തത്. ചൊവ്വാഴ്ചയാണ് ഈ സ്തൂപം പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടത്. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തിൽ സിഐടിയു ബ്രാഞ്ച് സെക്രട്ടറി പിടിയിലായതോടുകൂടി കോൺഗ്രസ് ഉയർത്തിയ ആരോപണം ശരിയാകുകയാണ്. ഉമ്മൻചാണ്ടി സ്മാരകം തകർത്ത് സംഭവത്തിന് പിന്നിൽ സിപിഎമ്മും ഡിവൈഎഫ്ഐയും ആണെന്ന് കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അടക്കം വിഷയം ചർച്ചയാകാനുള്ള സാധ്യതയാണ് ഇപ്പോൾ നിലനിൽക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക