ആലുവയിലുള്ള കരിമണല്‍ കമ്ബനിയില്‍നിന്ന് പണം വാങ്ങിവയരില്‍ സംസ്ഥാനത്തെ പ്രമുഖരായ മുൻ നിര രാഷ്ട്രീയക്കാരും ഉള്ളതായി ലിസ്റ്റ് പുറത്ത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ കരിമണല്‍ കമ്ബനിയില്‍ നിന്ന് മാസം തോറും 8 ലക്ഷം രൂപ വാങ്ങിച്ചു എന്നാണ്‌ ആദ്യം പുറത്ത് വന്ന കണക്കുകള്‍. 3 വര്‍ഷം കൊണ്ട് പിണറായി വിജയന്റെ മകള്‍ 1.72 കോടി രൂപ വാങ്ങിയപ്പോള്‍ പിന്നാലെ മറ്റ് രാഷ്ട്രീയ നേതാക്കളുടെ പേരും ഉയര്‍ന്ന് വരുന്നു.

കര്‍ത്തായുടെ കമ്ബനിക്ക് 134 കോടി ചിലവിന് കണക്ക് ഒപ്പിച്ചതിലാണ്‌ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്കിയതായുള്ള കുറിപ്പുകള്‍. ഇതില്‍ ഉമ്മൻ ചാണ്ടി, പിണറായി വിജയൻ, പി.കെ കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞ്, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ പേരുകള്‍ ഉണ്ട്.കരിമണല്‍ ഖനന കമ്ബനിയുടെ മറ്റൊരു കണക്കില്‍ 16 കോടി രൂപയാണ്‌ മാധ്യമങ്ങള്‍ക്ക് നല്കിയത്. കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പെടെ കോടികള്‍ വാങ്ങിച്ചു എന്നാണ്‌ വിവരങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാധ്യമ സ്ഥാപനങ്ങളേ കൂടാതെ മാധ്യമ പ്രവര്‍ത്തകര്‍ക്കും പണം നല്കി. പരസ്യം ആയിട്ടല്ല മാധ്യമങ്ങള്‍ക്ക് പണം നല്കിയത് എന്നും തങ്ങള്‍ക്കെതിരെ വാര്‍ത്തകള്‍ വരാതിരിക്കാൻ കൈക്കൂലിയായിട്ടാണ്‌ നല്കിയത് എന്നും ആരോപണമുണ്ട്.16 കോടി രൂപയാണ്‌ മാധ്യമങ്ങള്‍ക്ക് നല്കിയതായി വരുന്ന വിവരങ്ങള്‍. മീഡിയ എക്സ്പെൻസ് എന്ന പേരില്‍ 16 കോടി 43 ലക്ഷം രൂപയാണ്‌ കണക്ക് ഉള്ളത്. ഇതില്‍ കൊച്ചി പ്രസ്ക്ലബിന്റെ ഭാരവാഹികളും പണം കൈപറ്റിയതായി ആരോപണം ഉണ്ട്.

ഇൻകംടാക്സ് റെയ്ഡിൽ സിഎംആർഎൽ സിഎഫ്ഒ സുരേഷ് കുമാറിന്റെ വീട്ടിൽ നിന്ന് കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കൾക്ക് നൽകിയ…

Posted by Sandeep.G.Varier on Tuesday, 8 August 2023

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ മാസപ്പടി ഇടപാടില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു. മടിയില്‍ കനമില്ലെങ്കില്‍ ആര്‍ക്കും ഭയക്കേണ്ടതില്ല. മടിയില്‍ കനമുള്ളവനേ ഭയക്കേണ്ടതുള്ളൂ എന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ മടിയില്‍ കനമില്ലെങ്കില്‍ അദ്ദേഹം ഇന്നു തന്നെ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഭാര്യയുടെ ഇത്തരത്തിലുള്ള ഇടപെടലുകളുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ അഭിപ്രായം എന്താണെന്നും വി. മുരളീധരൻ ചോദിച്ചു. ആദായ നികുതി വകുപ്പ് പറയുന്നത് പ്രമുഖനായ വ്യക്തിയുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയാണ് അവര്‍ ഇടപാടുകള്‍ നടത്തിയതെന്നാണ്. മാസപ്പടി വാങ്ങിയ വ്യക്തിക്ക് രണ്ട് പ്രമുഖ വ്യക്തികളുമായി ബന്ധമുണ്ട്. കമ്ബനിയില്‍ നിന്ന് മാസം തോറും പണം വാങ്ങുകയും ഐടി ഇടപാടുമായി ബന്ധപ്പെട്ടാണെന്നു കാണിച്ച്‌ കള്ളരേഖയുണ്ടാക്കുകയും ചെയ്തു.”- വി. മുരളീധരൻ പറഞ്ഞു.

ഏറ്റവും കൂടുതല്‍ പണം വാങ്ങിച്ചത് വീണാ വിജയൻ ആണ്‌. കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്ബനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപയാണെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍ ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡും അംഗീകരിച്ചെന്നു മലയാള മനോരമ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. വീണയിക്ക് പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്നാണ് കണ്ടെത്തല്‍. ഇതിനു പുറമേയാണ്‌ പണം കൊടുത്തവരുടെ കമ്ബിനിയിലെ ലിസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര്‍ ഉള്ളത്. വീണയും വീണയുടെ മാത്രം സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷ്യൻസും ഐടി, മാര്‍ക്കറ്റിങ് കണ്‍സല്‍റ്റൻസി, സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ നല്‍കാമെന്നു സിഎംആര്‍എലുമായി കരാറുണ്ടാക്കിയിരുന്നു. സേവനങ്ങളൊന്നും നല്‍കിയില്ല.

എന്നാല്‍, കരാര്‍പ്രകാരം മാസം തോറും പണം നല്‍കിയെന്ന് സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ്.എൻ.ശശിധരൻ കര്‍ത്താ ആദായനികുതി വകുപ്പിനു മൊഴി നല്‍കിയിരുന്നു. 2017-20 കാലയളവില്‍ മൊത്തം 1.72 കോടി രൂപയാണ് വീണയ്ക്കും എക്‌സാലോജിക്കിനുമായി ലഭിച്ചതെന്നും ഇതു നിയമവിരുദ്ധ പണമിടപാടാണെന്നും ആദായനികുതി വകുപ്പ് വാദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക