സംസ്ഥാന സര്‍ക്കാര്‍നടത്തുന്ന ഹൈസ്പീഡ് പബ്ലിക് ഇലക്‌ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്‍ ചങ്ങനാശ്ശേരിയില്‍ സ്ഥാപിക്കാന്‍ അനുമതി ലഭിച്ചതായി ജോബ് മൈക്കിള്‍ എം.എല്‍.എ.അറിയിച്ചു. ജില്ലയിലെ ആദ്യത്തെ സ്റ്റേഷനാണ് ചങ്ങനാശ്ശേരിയില്‍ വരുന്നത്. ആവശ്യമായ അഞ്ച് സെന്റ് സ്ഥലം ചങ്ങനാശ്ശേരി ബൈപ്പാസ് തുടങ്ങുന്ന ളായിക്കാട് ഭാഗത്ത് കണ്ടെത്താമെന്ന്‌ തത്വത്തില്‍ നഗരസഭാ അധ്യക്ഷ സന്ധ്യ മനോജ് എം.എല്‍.എ.യെ അറിയിച്ചിട്ടുണ്ട്.മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുമായി നടന്ന ചര്‍ച്ചയിലാണ് അനെര്‍ട്ടിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിക്ക് വഴിയൊരുങ്ങിയത്. അടുത്തുതന്നെ കൂടുന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ഔദ്യോഗികമായി തീരുമാനമെടുക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ടേക്ക് എ ബ്രേക്ക് പദ്ധതിക്കായ് നീക്കിവെച്ചിരിക്കുന്ന സ്ഥലത്തിനടുത്താണ് നിര്‍ദിഷ്ടസ്ഥലം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക