സ്പീക്കര്‍ ഹൈന്ദവ ദൈവമായ ഗണപതിയെ ആക്ഷേപിച്ചതിനെതിരെ വിശ്വാസികളുുടെ പ്രതിഷേധം ശക്തമായിട്ടും കണ്ടില്ലന്നു നടിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ എസ് എസ് ഉള്‍പ്പെടെ ഹൈന്ദവ സംഘടനകള്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മൗനത്തിലായിരുന്നു പിണറായി. എന്നാല്‍ വിഷയം വാങ്ക് വിളിയും സൗദി അറേബ്യയും ആയപ്പോള്‍ ഉടന്‍ രംഗത്തുവന്നു. ഇത് മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ പ്രീണന തന്ത്രമാണെന്ന് വിമർശനങ്ങൾ നിരവധി കോണുകളിൽ നിന്നുയരുന്നുണ്ട്.

വിശ്വാസികള്‍ നിരവധി പേര്‍ നമുക്കൊപ്പം തന്നെയുള്ളതിനാല്‍ ജാഗ്രതയോടെ മാത്രമേ പരാമര്‍ശങ്ങള്‍ നടത്താവൂ എന്നാണ് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. സൗദി അറേബ്യയില്‍ പോയപ്പോള്‍ ബാങ്കുവിളി കേട്ടില്ലന്ന മന്ത്രി സജി ചെറിയാന്റെ പ്രസംഗമാണ് വിവാദമായത്. എക്‌സ്ട്രീം ആയിട്ടുള്ള വിശ്വാസികളായതിനാല്‍ ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും സൗദിയില്‍ താമസിക്കുന്നതെന്ന് കരുതിയിരുന്നതായി മന്ത്രി പ്രസംഗിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊതുയിടത്തില്‍ ബാങ്കുവിളി ശല്യമാണെന്നും സജി ചെറിയാന്‍ സൂചിപ്പിച്ചു. ഇതിനെതിരെ മുസ്‌ളീം സംഘടനകളും കോണ്‍ഗ്രസിലെ മുസ്‌ളീം നേതാക്കളും ഉടന്‍ പ്രതിഷേധവുമായി രംഗത്തുവന്നു. തനിക്ക് അബന്ധം പറ്റിയതാണെന്നു പറഞ്ഞ് ഖേദം പ്രകടിപ്പിച്ച്‌ മന്ത്രി ഫേസ് ബുക്ക് പോസ്റ്റിട്ടു. സൗദിയില്‍ ബാങ്കുവിളി കേട്ടില്ല എന്ന തന്റെ പരാമര്‍ശം തെറ്റായ വിവരത്തില്‍നിന്ന് സംഭവിച്ചതാണെന്നും ഇത് മനസ്സിലാക്കി എല്ലാവരും തെറ്റിദ്ധാരണ മാറ്റണമെന്നും സജി ചെറിയാന്‍ സമൂഹമാധ്യമത്തിലെ കുറിപ്പില്‍ അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് മന്ത്രിയുടെ പരാമര്‍ശം തിരുത്തല്‍.

ഗണപതിനിന്ദ നടത്തിയ ഷംസീര്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുമ്ബോള്‍ മന്ത്രി സജി ചെറിയാന്‍ പ്രസ്താവന വിഴുങ്ങിയത് ഇരട്ടത്താപ്പാണെന്ന് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു’മാപ്പു പറയാനും പറഞ്ഞത് പിന്‍വലിക്കാനും ഇരുപത്തിനാലു മണിക്കൂറുപോലും വേണ്ടിവന്നില്ല. മതനിന്ദയോ പ്രവാചകനിന്ദയോ ഒട്ടുമില്ലാത്ത പ്രസ്താവനയായിട്ടുപോലും സജി ചെറിയാന് പറഞ്ഞതു വിഴുങ്ങേണ്ടിവന്നു. ഗണപതിനിന്ദ നടത്തിയ ഷംസീര്‍ പറഞ്ഞതില്‍ ഉറച്ചുതന്നെ നില്‍ക്കുന്നു. താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ എന്നര്‍ത്ഥം. ഇടതുപക്ഷ(ച്ച) മുന്നണിതന്നെ…’ സുരേന്ദ്രന്‍ പറഞ്ഞു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക