മദ്യലഹരിയില്‍ പൊലീസിനോടും നാട്ടുകാരോടും അസഭ്യം പറഞ്ഞ് യുവതി. ബെംഗളൂരു സ്ട്രീറ്റില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇതിന്‍റെ വീഡിയൊ ദൃശങ്ങള്‍ പുറത്തുവന്നു.നിരവധി പബ്ബുകളും ബാറുകളും റസ്റ്ററന്‍റുകളുള്ള ചര്‍ച്ച സ്ട്രീറ്റിലെ പാര്‍ക്കിങ് ഏരിയയിലാണ് സംഭവം.

നോ പാര്‍ക്കിങ് ഏരിയയില്‍ യുവതി വാഹനം പാര്‍ക്കു ചെയ്തതാണ് പ്രശ്നത്തിന് കാരണം. വാഹനം എടുത്തുമാറ്റാൻ പറഞ്ഞ പൊലീസിനോട് യുവതി തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ചുറ്റം നിന്ന നാട്ടുകാര്‍ക്ക് നേരെയും യുവതി അസഭ്യ വര്‍ഷം നടത്തിയതോടെ ഉദ്യോഗസ്ഥര്‍, കൂടെ വനിതാ പൊലീസിലില്ലാത്തതിനാല്‍ അവിടെയുണ്ടായിരുന്ന യുവതിടെ സഹായം തേടി. തുടര്‍ന്ന് ഓട്ടോയിലാണ് യുവതിയെ വീട്ടിലെത്തിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക