എറണാകുളം – അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന തര്‍ക്കം പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി കൊച്ചിയിലെത്തി. ഗ്രീക്ക് കത്തോലിക്കാ സഭ ആര്‍ച്ച്‌ ബിഷപ്പ് സിറില്‍ വാസിലാണ് പൊന്തിഫിക്കല്‍ ഡെലിഗേറ്റായി കൊച്ചിയില്‍ എത്തിയിരിക്കുന്നത്.ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി അതിരൂപതയില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി പഠിക്കുന്നതിനും പരിഹാരമാര്‍ഗം നിര്‍ദേശിക്കുന്നതിനുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചിരിക്കുന്നത്. പ്രശ്‌നങ്ങള്‍ വിശദമായി പഠിച്ചു പരിഹരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുമെന്ന് ആര്‍ച്ച്‌ ബിഷപ്പ് സിറില്‍ വാസില്‍ പറഞ്ഞു.

കുര്‍ബാന തര്‍ക്കവുമായി ബന്ധപ്പെട്ട് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ അള്‍ത്താരയിലടക്കം വലിയ രീതിയില്‍ സംഘര്‍ഷം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക പ്രതിനിധിയെ കൊച്ചിയിലേക്ക് അയച്ചിരിക്കുന്നത്. അതേസമയം എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭരണനിര്‍വഹണച്ചുമതല അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച്‌ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന് താഴത്തിന് തന്നെയാകും.ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട് ഏറെ നാളായി തര്‍ക്കം തുടരുന്നതിനാല്‍ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക കഴിഞ്ഞ എട്ടുമാസമായി അടച്ചിട്ടിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏകീകൃത കുര്‍ബാന വിഷയത്തില്‍ കടുത്ത നിലപാടാണ് സീറോ മലബാര്‍ സഭ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സ്വീകരിച്ചുവരുന്നത്. സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദിക പഠനകേന്ദ്രങ്ങളില്‍ ഏകീകൃത കുര്‍ബാന മാത്രമേ അര്‍പ്പിക്കാനാകൂവെന്ന് കര്‍ശന നിര്‍ദേശം മാര്‍ ആന്‍ഡ്രൂസ് താഴത്ത് നല്‍കിയിരുന്നു. സിനഡ് തീരുമാനം അംഗീകരിക്കാത്തവരെ തല്‍സ്ഥാനത്തുനിന്ന് നീക്കുമെന്ന മുന്നറിയിപ്പും ആന്‍ഡ്രൂസ് താഴത്ത് നല്‍കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക